നാഗലൻഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു
നാഗലൻഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ദിമാപുർ കോവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയാണ് മരിച്ചത്. അതേസമയംകഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
1,239 കോവിഡ് കേസുകളാണ് നാഗലൻഡിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 701 പേർ ചികിത്സയിലുണ്ട്. 537 പേർ രോഗമുക്തി നേടിയെയും ആരോഗ്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha