Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഭര്‍ത്താവിനെ താന്‍തന്നെ കൊന്നേനെയെന്ന് വികാസ് ദുബെയുടെ ഭാര്യ

25 JULY 2020 08:23 AM IST
മലയാളി വാര്‍ത്ത

എട്ട് യു.പി. പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ പിടിയിലായ അധോലോകത്തലവന്‍ വികാസ് ദുബെയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്കു റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനിടെ കഴിഞ്ഞ 10-നു പ്രത്യേകദൗത്യ സംഘം വെടിവച്ചു കൊന്നിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ താന്‍തന്നെ കൊന്നേനേയെന്നു ആദ്യമായി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കവേ ഭാര്യ റിച്ച ദുബെ പറഞ്ഞു.

എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവ് മാപ്പര്‍ഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 'ആ പോലീസുകാരുടെ കുടുംബങ്ങളെക്കൂടിയാണ് അയാള്‍ നശിപ്പിച്ചത്. അതോടെ ഞങ്ങള്‍ക്കു സമൂഹത്തില്‍ മുഖം കാണിക്കാനാകാതായി. അയാളെ ഞാന്‍തന്നെ വെടിവച്ചു കൊന്നേനേ'- റിച്ച പറഞ്ഞു.

എത്രയും വേഗം കുട്ടികളെയും കൂട്ടി ബിക്രു ഗ്രാമം വിടണമെന്ന് നിര്‍ദേശിക്കാന്‍ പോലീസുകാരെ കൊലപ്പെടുത്തിയ ജൂലൈ മൂന്നിനു പുലര്‍ച്ചെ രണ്ടിനു ഭര്‍ത്താവ് തന്നെ വിളിച്ചിരുന്നതായി റിച്ച ഓര്‍മിച്ചു. ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍കൊണ്ടു താന്‍ മടുത്തുവെന്നായിരുന്നു റിച്ചയുടെ മറുപടി. തുടര്‍ന്ന്, ഫോണ്‍ വച്ചശേഷം ഗ്രാമം വിട്ടു.

അതിനുശേഷം ലഖ്നൗവിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ കുട്ടികളുമൊത്ത് ഒരാഴ്ച കഴിഞ്ഞു. കുട്ടികളെപ്പറ്റി മാത്രമായിരുന്നു ചിന്ത. ഭര്‍ത്താവിന്റെയോ തന്റെയോ വീട്ടുകാരില്‍നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് അറിയാമായിരുന്നു. വികാസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ബന്ധങ്ങളെപ്പറ്റിയോ തനിക്കു വലിയ ധാരണയുണ്ടായിരുന്നില്ല. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ മാത്രമാണു താന്‍ ബിക്രുവില്‍ എത്തിയിരുന്നത്.

ഒരു അപകടത്തില്‍പ്പെട്ട് വികാസിന്റെ തലച്ചോറിനു തകരാര്‍ സംഭവിച്ചിരുന്നുവത്രേ. അതിനുശേഷം അയാള്‍ അമിത ആശങ്കയുള്ളവനും ദേഷ്യക്കാരനുമായി മാറി. ഈയാവസ്ഥയ്ക്കു ചികിത്സ തേടിയിരുന്നു. കഴിഞ്ഞ നാലുമാസത്തോളമായി ചികിത്സ മുടങ്ങിയതിനേത്തുടര്‍ന്ന് ദേഷ്യസ്വഭാവം വര്‍ധിച്ചിരുന്നതായും റിച്ച പറഞ്ഞു.

ദുബെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. ഇത് പിന്നീടു വിവാദമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (45 seconds ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (7 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (7 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (7 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (7 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (7 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (7 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (7 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (7 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (8 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (8 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (8 hours ago)

Malayali Vartha Recommends