രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും...
രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ കോവിഡ് സാഹചര്യവും അടുത്ത അണ്‍ലോക്ക് ഘട്ടത്തിലേക്ക് (അണ്‍ലോക്ക് 3.0) കടക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും
സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങള്‍, തുടര്‍നടപടികള്‍ എന്നിവ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തും. കാവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലാണ് രാജ്യം അണ്‍ലോക്ക് 3.0 ലേക്ക് കടക്കുന്നത്. വിവിധ മേഖലകളിലെ കൂടുതല്‍ ഇളവുകള്‍, കണ്ടെയ്ന്മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം നിലവില്‍ 12.87 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha