Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

കൂടുതൽ വരിഞ്ഞു മുറുക്കി ഇന്ത്യ....ചൈനയെ അടപടലം പൂട്ടിക്കൊണ്ട് വാണിജ്യ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രാലയം... അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

25 JULY 2020 01:17 PM IST
മലയാളി വാര്‍ത്ത

ചൈന കുറച്ചു നാളുകളായി ഇന്ത്യയ്ക്ക് നേരെ പല രീതിയിലുള്ള പ്രകോപനമുയര്‍ത്തുകയാണ് . അത് അവസാനം ഒരു യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ എത്തിനില്‍ക്കുകയും ചെയ്തു. ടെക്‌നോളജി മേഖലയിലുള്ള ചൈനയുടെ ആധിപത്യത്തിന് തടയിട്ടു കൊണ്ട് ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധ്യ്ക്കാനുള്ള വിപ്ലവകരമായ തീരുമാനം ഇന്ത്യ കൈകൊണ്ടതോടെ ചൈന എട്ടു നിലയില്‍ പൊട്ടിയ അവസ്ഥയിലാണ്.

അതിനു പിന്നാലെയാണ് ചൈനയെ അടപടലം പൂട്ടിക്കൊണ്ട് വാണിജ്യ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രാലയം പുതിയ തീരുമാനമെടുത്തിരിക്കുന്നത് . അതിര്‍ത്തിരാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി വ്യാഴാഴ്ച രാത്രി ധനമന്ത്രാലയം നിയമഭേദഗതി നടപ്പിലാക്കി. ദേശസുരക്ഷ കണക്കിലെടുത്തു ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് പുതിയ നടപടിയെന്ന് മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ചൈന, നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്.

ഇനി മുതല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡില്‍ (ഡിപിഐഐടി) റജിസ്റ്റര്‍ ചെയതെങ്കില്‍ മാത്രമേ പദ്ധതി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയുള്ളു. വിദേശകാര്യ, ആഭ്യന്തര, ധന മന്ത്രാലയങ്ങളില്‍നിന്നു രാഷ്ട്രീയ, സുരക്ഷാ അനുമതി മുന്‍കൂട്ടി വാങ്ങുകയും വേണം. ഡിസംബര്‍ 31 വരെ കോവിഡ് മരുന്നുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്തായാലും ഇന്ത്യയുടെ ഈ വിപ്ലവകരമായ തീരുമാനത്തോടെ ചൈനയെ മുച്ചൂടും മുടിക്കുന്ന നയതന്ത്രപരമായ ഒരു നിലപാടാണ് ഇന്ത്യ എടുത്തിട്ടുള്ളത്
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍നിന്നുളള സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന തരത്തില്‍ 2017 ലെ പൊതുധനകാര്യ നിയമം (ജിഎഫ്ആര്‍) ഭേദഗതി ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുന്ന പദ്ധതികളും നിയമഭേദഗതിയുടെ പരിധിയില്‍ വരും. സംസ്ഥാന സര്‍ക്കാരുകളും അതിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഇതു പാലിക്കേണ്ടിവരും. ഇന്ത്യയില്‍ 5ജി പദ്ധതിയില്‍ നിന്നു ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കാനുള്ള ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്.. യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പാത ഇന്ത്യയും പിന്തുടര്‍ന്നാല്‍ 5ജി സംവിധാനം വീണ്ടും വൈകും. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്.

ചൈനയുമായി സമീപകാലത്തുണ്ടായ തര്‍ക്കങ്ങളും സുരക്ഷ ഉള്‍പ്പെടെ പ്രശ്‌നങ്ങളും വിലക്കിനു കാരണമാകുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 5ജി പരീക്ഷണത്തിന്റെ ഭാഗമായ വിവരങ്ങള്‍ രാജ്യത്തിനു പുറത്തു പോകുന്നതിലും മറ്റൊരു രാജ്യത്തിരുന്നു സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും കേന്ദ്രത്തിന് എതിര്‍പ്പുണ്ട്.

ധനമന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ വകുപ്പാണ് വ്യാഴാഴ്ച രാത്രി ഇതു സംബന്ധിച്ച് രണ്ട് ഉത്തരവുകള്‍ പുറത്തിറക്കിയത്. ഇന്ത്യ ധനസഹായം നല്‍കുന്ന നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉത്തരവില്‍ ഇളവു നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ്‌ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കില്ലാത്തവിധം ഒരുകാലത്ത്
വ്യാപാരവും സൌഹൃദവും ഇന്ത്യയുമായി ചൈനയ്ക്കുണ്ടായിരുന്നു. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു. ഇന്ത്യാ-ചൈന ബന്ധംപ്രാചീനകാലത്തു നിന്നേ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ആധുനിക കാലഗണനയില്‍ 1950-ഇല്‍ തായ്വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങള്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുന്നതു മുതല്‍ ആരംഭിക്കുന്നു. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.

എന്നാല്‍ ഇന്ന് ഇന്ത്യയും ചൈനയും പരസ്പരം ശത്രുതയോടെ നോക്കിക്കാണുന്നു. അതിനു കാരണം അതിര്‍ത്തി വിഷയങ്ങള്‍ മാത്രമല്ല സാമ്പത്തികത്തിന്റെയും ലോക നേതൃത്വം നേടാനുള്ള ഇരു രാജ്യങ്ങളുടെയും ത്വരയുടെ പ്രതിഫലനം കൂടിയാണ് ഈ ശത്രുതയുടെ കാതലായി വര്‍ത്തിക്കുന്നത്. ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.

അതേവരെ വച്ചു നീട്ടപ്പെട്ട യുഎന്‍ സ്ഥിരാംഗത്വം ചൈനയ്ക്ക് നല്‍കി പൊതുവായിത്തന്നെ ഇടതുപക്ഷ ചേരിയോടൊപ്പം നില്‍ക്കുകയുംചെയ്ത രാജ്യമാണ് ഇന്ത്യ. ഈ ഒരൊറ്റയുദ്ധത്തൊടെ ഇന്ത്യ അതിന്റെ സോഷ്യലിസ്റ്റ് മുഖം മറക്കാനും തീവ്ര വലതുഭാഗങ്ങളിലേക്ക് മാറാനും തുടങ്ങി. കാരണം ശത്രുവിനെ എതിര്‍ക്കാന്‍ അന്ന് ഇന്ത്യയ്ക്കത് ആവശ്യമായിരുന്നു. സ്വതന്ത്ര ഇന്ത്യ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ചൈനീസ് റിപ്പബ്‌ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലര്‍ത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയില്‍ ഹിന്ദി-ചീനി ഭായീ ഭായീ മുദ്രാവാക്യങ്ങളാല്‍ ഇരുരാജ്യങ്ങളും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയതും 62ലെ യുദ്ധത്തോടെ ഇല്ലാതായി.

യുദ്ധത്തില്‍ ഇന്ത്യയുടെ ഭാഗത്ത് 1383 ജവാന്മാരുടെ ആള്‍നാശവും 1996 ഭടന്മാരുടെ തിരോധാനവും ഉണ്ടായതിനു പുറമെ 1047 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3968 ഭടന്മാരെ ചൈന പിടികൂടുകയുമുണ്ടായി. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും
1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചതും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പ്രേരണയായതും. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നതും ഇന്ത്യ ദലൈലാമയെ പിന്തുണയ്ക്കുന്നതുകൊണ്ടുതന്നെയാണ്.

യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചു. ഇതോടെ ഇന്ത്യാ ചൈന ബന്ധം എന്നെന്നേന്നുക്കുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും ചൈനയുടെ ഭാഗത്തുനിന്നും ഭരണത്തലവന്മാര്‍ പരസ്പരം വാണിജ്യ സാമ്പത്തിക സഹകരണം പുനരാരംഭിച്ചു എങ്കിലും അവിശ്വാസത്തിന്റെ നിഴല്‍ വീശി അത് പലപ്പോഴും ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ല. ഇന്ത്യാ ചൈന ബന്ധം പൂര്‍ണമായി സൌഹാര്‍ദ്ദപരമാകണമെന്നുണ്ടെങ്കില്‍ ഇന്ത്യ അതിന്റെ അതിര്‍ത്തിയില്‍ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. അത് ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായതിനാല്‍ ഒരിക്കലും അത് നടക്കാനും പോകുന്നില്ല.

എന്നാല്‍ ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് പരസ്പര സഹകരണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ ശത്രുവായി കാണുന്ന പാകിസ്ഥാനുമായി ചൈന നടത്തുന്ന പ്രതിരോധ, സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. നമ്മുടെ അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സജീവ താല്‍പര്യവും സ്വാധീനവും ചെലുത്തിവരുന്നത് അത്രയൊന്നും ആശ്വാസത്തോടെയല്ല ഇന്ത്യ നോക്കിക്കാണുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തില്‍ നിന്നും അതിന്റെ താല്‍പ്പര്യം അമേരിക്കയേപ്പോലെ അടുത്ത ലോക പോലീസ് ആകാനാണെന്ന് വ്യക്തമാണ്.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയതന്ത്ര നീക്കങ്ങള്‍ ചൈനയെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല.തങ്ങള്‍ക്കു പത്തരചയില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ഇന്ത്യയുടെ ഒരൊറ്റ തീരുമാനങ്ങളിലും മുട്ടിടിക്കുകയാണ് ചൈനയ്ക്ക് . ഇത് വലിയ സമ്മര്‍ദ്ദത്തിലാണ് ചൈനയെ ചെന്നെത്തിക്കുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. അതീവ തന്ത്ര പ്രധാനമായ നീക്കങ്ങള്‍ നടത്തുകയാണ് ഇന്ത്യ .ലക്ഷ്യം ചൈനയുടെ സര്‍വ്വ നാശവും. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ഇന്ത്യ ആഴത്തിലും കരുതലോടെയും സൌഹൃദത്തോടെയും ഇടപഴകുന്നു. ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി കകോര്‍ക്കുന്നു. ഇന്ത്യന്‍ സമുദ്രമേഖലകളിലേക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. സമുദ്രത്തിലെ ദ്വീപരാജ്യങ്ങളുടെ കാര്യത്തില്‍ പോലും, നിലവില്‍ സാമ്പത്തികമായി ചൈനയെ കവച്ചുവയ്ക്കാന്‍ സാധിക്കില്ലെങ്കിലും ഇന്ത്യ നടത്തുന്ന ഫലപ്രദമായ ഇടപെടല്‍ ചൈനയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ്. . ഇന്ത്യ നടത്തുന്ന ഈ ശീതയുദ്ധത്തിലൂടെസാമ്പത്തികവും ആഗോളപരവുമായ ചൈനയുടെ വന്‍ പരാജയത്തിനാകും ലോകം സഖ്യം വഹിക്കുത്. അതിനുള്ള കരുക്കള്‍ ഇന്ത്യ നീക്കിത്തുടങ്ങി എന്നതിന്റെ തെളിവാണ് ചൈനയ്ക്കു ഇന്ത്യ ഓരോ നിര്‍ണായക ഘട്ടത്തിലും നല്‍കുന്ന ഈ തിരിച്ചടികള്‍..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയരുന്നു...  (9 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (10 minutes ago)

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (26 minutes ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (31 minutes ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (38 minutes ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (39 minutes ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (42 minutes ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (49 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (54 minutes ago)

പ്രതി നാട് വിട്ടെന്ന് സൂചന  (56 minutes ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (1 hour ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (2 hours ago)

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി  (2 hours ago)

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...  (3 hours ago)

Malayali Vartha Recommends