നിര്‍ത്തിയിട്ടിരുന്ന കളിക്കുന്നതിനിടെ കാറില്‍ക്കുടുങ്ങി രണ്ടു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചു...

നിര്‍ത്തിയിട്ടിരുന്ന കളിക്കുന്നതിനിടെ കാറില്‍ക്കുടുങ്ങി രണ്ടു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചു... കള്ളക്കുറിച്ചി ജില്ലയിലെ കുലദീപമംഗലം ഗ്രാമത്തിലെ അയല്‍വാസികളായ വനിത (4), രാജേശ്വരി (7) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുസമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ കളിക്കാനായി കയറി വാതിലടയ്ക്കുകയായിരുന്നു. ഏകദേശം രണ്ടുമണിക്കൂര്‍ ഇവര്‍ കാറിനകത്ത് കുടുങ്ങി. സമീപവാസിയായ രാജയുടേതാണ് കാര്‍. കാര്‍ ഉപയോഗിക്കാതെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
കാറിന്റെ ചൈല്‍ഡ്ലോക്ക് സംവിധാനത്തിലെ തകരാര്‍ മൂലമാണ് കുട്ടികള്‍ക്ക് വാതില്‍തുറന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വാതില്‍പ്പാളികള്‍ മൂടിയിരുന്നതിനാല്‍ കുട്ടികള്‍ ശബ്ദമുണ്ടാക്കിയാലും പുറത്തു കേള്‍ക്കില്ലായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പലയിടത്തും അന്വേഷിച്ചു.
ഒടുവില്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ സമീപത്തെ തിരുക്കോവിലൂര്‍ സര്‍ക്കാരാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























