Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

അഭിമാനമാണ് ഇന്ത്യന്‍ സൈന്യം; നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്; വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് മലയാളി വാര്‍ത്തയുടെ പ്രണാമം

26 JULY 2020 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

ജൂലൈ 26 കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ യുദ്ധവിജയത്തിന്റെ 21-ാം വാര്‍ഷികം. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും.

1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗില്‍ മലനിരകള്‍ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ പിടിച്ചെടുത്തതായിരുന്നു യുദ്ധത്തിന് കാരണം. കാശ്മീരില്‍ ശൈത്യകാലം രൂക്ഷമാകുമ്പോള്‍ ഇരുരാജ്യങ്ങളും കാവല്‍തുറകള്‍ ഉപേക്ഷിച്ച് വസന്ത കാലത്ത് തിരിച്ചെത്തുന്നത് പതിവായിരുന്നു. എന്നാല്‍ 1998 ഒക്ടോബറില്‍ ഇന്ത്യന്‍ പ്രദേശത്തിനു മേല്‍ക്കൈ നല്‍കിയിരുന്ന പട്ടാളത്തുറകള്‍ പാകിസ്ഥാന്‍ രഹസ്യമായി പിടിച്ചെടുത്ത് സ്വന്തം താവളമാക്കി മാറ്റി. പാകിസ്ഥാന്റെ അപ്രതീക്ഷിത തുഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞില്ല. ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം അറിഞ്ഞത്. പിന്നീട് അവരെ തുരത്തിയോടിക്കുന്ന ദിനങ്ങളായിരുന്നു.

ആ ഓപ്പറേഷനില്‍ പാകിസ്ഥാന്‍ കൈയ്യടിക്കയ ദേശീയപാത 1 . എ. യുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നു ഇന്ത്യയുടെ ആദ്യലക്ഷ്യം. പിന്നീട് ടോലോലിങ്ങ് കുന്ന് പിടിച്ചെടുക്കുകയും അതിലൂടെ ടൈഗര്‍ കുന്ന് കൈവശപ്പെടുത്താനുമായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ ഭരണകൂടം 200,000 സേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഓപറേഷന്‍ വിജയ് എന്ന പദ്ധതിയിലൂടെയാണ് പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറെടുത്തത്. ഇന്ത്യന്‍ കര,വ്യോമ, നാവിക സേനകളുടെ തിരിച്ചടിയില്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ജൂലൈ 26 ന് പോരാട്ടം അവസാനിച്ചു. ഈ ദിവസമാണ് ഇന്ത്യ 'കാര്‍ഗില്‍ വിജയദിവസ്' എന്ന പേരില്‍ ഇന്നും ആഘോഷിക്കുന്നത്. യുദ്ധാനന്തരം ഷിംല കരാര്‍ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 1,363 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇനി മെയ് 3 മുതല്‍ ജൂലൈ 26 വരെയുള്ള നാള്‍ വഴികള്‍ളിലൂടെ വളരെ പെട്ടെന്ന് ഒന്ന് കണ്ണോടിക്കാം.

മെയ് 3 പാകിസ്താന്‍ നുഴഞ്ഞുകയറ്റം ആട്ടിടയന്മാര്‍ ഇന്ത്യന്‍ സൈന്യത്തെ അറിയിക്കുന്നു.

മെയ് 5 ഇന്ത്യന്‍ കരസേന നിരീക്ഷണ സംഘത്തെ അയയ്ക്കുന്നു; അഞ്ച് ഇന്ത്യന്‍ സൈനികര്‍ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.

മെയ് 9 പാകിസ്താന്‍ കരസേനയുടെ കനത്ത ഷെല്ലിങ്ങില്‍, കാര്‍ഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.

മെയ് 10 ദ്രാസ്, കക്സര്‍, മുഷ്‌കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.

മെയ് മദ്ധ്യം ഇന്ത്യന്‍ കരസേന കൂടുതല്‍ സേനയെ കാശ്മീര്‍ താഴ്വരയില്‍ നിന്നും കാര്‍ഗില്‍ മേഖലയിലേയ്ക്ക് മാറ്റുന്നു

മെയ് 26 നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ വായൂസേന ആക്രമണം തുടങ്ങുന്നു.

മെയ് 27 ഇന്ത്യന്‍ വായുസേനയ്ക്ക് രണ്ട് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടുന്നു മിഗ് 21, മിഗ് 27;. ഫ്ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താന്‍ പിടിക്കുന്നു

മെയ് 28 ഇന്ത്യന്‍ വായുസേനയുടെ മിഗ് 17 വെടിവെച്ചിടപ്പെടുന്നു, നാല് സൈനികര്‍ കൊല്ലപ്പെടുന്നു.

ജൂണ്‍ 1 പാകിസ്താന്‍ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകര്‍ക്കപ്പെടുന്നു.

ജൂണ്‍ 5 ഇന്ത്യന്‍ കരസേന പാകിസ്താന്‍ സൈനികരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താന്‍ പുറത്തുവിടുന്നു.


ജൂണ്‍ 6 ഇന്ത്യന്‍ കരസേന കാര്‍ഗിലിലെ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.

ജൂണ്‍ 9 ഇന്ത്യന്‍ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നു

ജൂണ്‍ 11 ചൈന സന്ദര്‍ശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പര്‍വേസ് മുഷാറഫ്, റാവല്‍പിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറല്‍ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.

ജൂണ്‍ 13 ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.

ജൂണ്‍ 15 അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, കാര്‍ഗിലില്‍ നിന്നും പുറത്തുപോവാന്‍ നവാസ് ഷെരീഫിനോട് ആവശ്യപ്പെടുന്നു.

ജൂണ്‍ 29 ഇന്ത്യന്‍ കരസേന രണ്ട് സുപ്രധാന പോസ്റ്റുകള്‍ കൈവശപ്പെടുത്തുന്നു ടൈഗര്‍ഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100

ജൂലൈ 2 ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ ത്രിതല ആക്രമണം തുടങ്ങുന്നു.

ജൂലൈ 4 11 മണിക്കൂര്‍ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ കരസേന ടൈഗര്‍ഹില്‍ തിരിച്ചുപിടിക്കുന്നു.

ജൂലൈ 5 ഇന്ത്യന്‍ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.

ജൂലൈ 7 ബതാലിക്കിലെ ജുബാര്‍ കുന്നുകള്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നു.

ജൂലൈ 11 പാകിസ്താന്‍ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകള്‍ കൈവശപ്പെടുത്തുന്നു.

ജൂലൈ 14 ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് നിബന്ധനകള്‍ വെയ്ക്കപ്പെടുന്നു

ജൂലൈ 26 കാര്‍ഗില്‍ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യന്‍ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (13 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (17 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (18 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (19 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (21 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (28 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (35 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (42 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (52 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (57 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (59 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

Malayali Vartha Recommends