Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

അണ്‍ലോക്ക് 3.0; സ്‌കുളുകള്‍ തുറക്കില്ല; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതിന് ശേഷം; കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് സാധാരണ ജനജീവിതത്തിന് സാധ്യത

26 JULY 2020 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

അണ്‍ലോക് 3.0 ന് രാജ്യം ഒരുങ്ങുകയാണ്. കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും. ഇപ്പോഴത്തെ പ്രതിരോധ നടപടികളെ കുറിച്ച് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ അണ്‍ലോക്ക് 3.0 മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കും. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. സ്‌കൂളുകള്‍ക്ക് പുറമെ മെട്രോ സര്‍വീസുകളും ആരംഭിച്ചേക്കില്ല. ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവയും തുറന്നേക്കില്ലെന്നാണ് സൂചന. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കാനും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും അനുമതി നല്‍കാമെന്ന് ആദ്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അവസാന നിമിഷം തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഇളവുകള്‍ വരുന്നതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള മേഖലകളില്‍ സാധാരണ ജനജീവിതമായിരിക്കും ഉണ്ടാവുക. എന്നാല്‍ ഈ ഇടങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടാകും.

അണ്‍ലോക്ക് 3.0 യില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രധാനമന്ത്രി നാളെ കഴിഞ്ഞ് നടത്താനാണ് സാധ്യത. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. അതിനാല്‍ തന്നെ ഉടന്‍ സ്‌കൂളുകള്‍ തുറക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരിന്. നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റ് മാസം മുഴുവന്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കേണ്ടിവരും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിര്‍ദേശാനുസരണമായിരിക്കും അണ്‍ലോക്ക് 3.0 പ്രഖ്യാപിക്കുക. അണ്‍ലോക്ക് 3.0 യില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, രോഗവ്യാപനം ക്രമാതീതമായി ഉയരുന്നതിനാല്‍ ഈ നിര്‍ദേശം പിന്‍വലിക്കും. ജൂലൈ മാസം അവസാനം വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശം.

സംസ്ഥാനത്തും സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വൈകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ജൂലൈ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക. ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകള്‍ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതും ആലോചനയിലുണ്ട്.

എന്നാല്‍, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കു. നിലവില്‍ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്ക്കും ക്വാറന്റൈനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താല്‍ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നടക്കുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (16 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (20 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (21 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (22 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (24 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (31 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (38 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (45 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (55 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (1 hour ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

Malayali Vartha Recommends