മുത്തശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നാൽപ്പതുകാരൻ പിടിയിൽ

മുത്തശിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പതുകാരൻ പിടിയിലായി . ഡൽഹി സാദാർ ബസാർ ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ്സംഭവം. നബി കരീം പ്രദേശത്ത് താമസിക്കുന്ന സുദാമയെന്നായാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് .. ഇദ്ദേഹം സാദാർ ബസാറിൽ ജോലി ചെയ്യുന്നയാളാണ്.
മുത്തശിയ്ക്കൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു കുട്ടി...കുട്ടിയെ എടുത്ത് അടുത്തുള്ള പ്രദേശത്ത് എത്തിച്ചായിരുന്നു കൃത്യം നടത്തിയത്.
ഉറക്കമുണർന്ന മുത്തശി കുട്ടി അടുത്തില്ലെന്ന് മനസിലാക്കിയതോടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിറ്റേന്ന് രാവിലെ രക്തസ്രാവം ആരംഭിച്ചതോടെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ..തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം അരിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് മറാത്തി മാത്രമേ സംസാരിക്കാനറിയു. തുടർന്ന് പോലീസ് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത് .. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. കൃത്യം നടക്കുന്ന സമയത്ത് സുദാമ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചേർത്തതായി പോലീസ് വ്യക്തമാക്കി. 'കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പീഡനത്തിനിരയാക്കിയതിനും ഐപിസി സെക്ഷൻ 363, 376 കുട്ടികൾക്കെതിരായ ലൈംഗാതിക്രം തടയൽപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്' പോലീസ് വൃത്തങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha

























