കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരുമാസം കൂടി നീട്ടിയേക്കും.... ലോക്ഡൗണ്‍ ഓഗസ്റ്റ് അവസാനംവരെ നീട്ടുമ്പോള്‍ നിയന്ത്രണങ്ങളില്‍ പല ഇളവുകളും നല്‍കുമെങ്കിലും പൊതുഗതാഗതം പുനരാരംഭിക്കാന്‍ സാധ്യതയില്ല

കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരുമാസം കൂടി നീട്ടിയേക്കും. നിലവില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ ഉണ്ട്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജില്ലാകളക്ടര്‍മാരുമായി ചര്‍ച്ചനടത്തി.
ഇതേത്തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാമെന്ന അഭിപ്രായമുയര്‍ന്നത്. ലോക്ഡൗണ്‍ ഓഗസ്റ്റ് അവസാനംവരെ നീട്ടുമ്പോള്‍ നിയന്ത്രണങ്ങളില്‍ പല ഇളവുകളും നല്‍കും. എന്നാല്‍, പൊതുഗതാഗതം പുനരാരംഭിക്കാന്‍ സാധ്യതയില്ല. മാളുകള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങിയവയും തുറക്കേണ്ടെന്നാണ് തീരുമാനം.
ചെന്നൈ നഗരത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മറ്റുജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ചെന്നൈയില്‍ത്തന്നെ പല ചന്തകളിലും സാമൂഹിക അകലം പാലിക്കാതെയാണ് ആളുകള്‍ എത്തുന്നത്. തമിഴ്നാട്ടില്‍ ഇതിനകം കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 3400-ലധികംപേര്‍ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു.
"
https://www.facebook.com/Malayalivartha

























