പ്രതീക്ഷയുടെ നുറുങ്ങുവെട്ടം: ഓക്സ്ഫോർഡ്- അസ്ട്രാസെനെക കോവിഡ് വാക്‌സിൻ അവസാന ഘട്ട പരീക്ഷണത്തിലേയ്ക്ക്; ഇന്ത്യയിൽ അഞ്ചിടങ്ങൾ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു

ഓക്സ്ഫോർഡ്- അസ്ട്രാസെനെക വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ്. ഇതിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങൾ തയ്യാറാക്കുന്നതായി ബയോടെക്നോളജി വകുപ്പ് (ഡിബിടി ) സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചു.
“എല്ലാ നിർമ്മാതാക്കളുമായും ഡിബിടിയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട പരീക്ഷണം പ്രധാനമാണ്, കാരണം വാക്സിൻ വിജയകരമാവുകയും അത് ഇന്ത്യൻ ജനതയ്ക്ക് നൽകുകയും ചെയ്യണമെങ്കിൽ രാജ്യത്തിനകത്ത് വിവരങ്ങൾ ആവശ്യമാണ്,” രേണു സ്വരൂപ് പറഞ്ഞു.
“അതിനായാണ് മൂന്നാം ഘട്ട പരീക്ഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങൾ അതിനായി തയ്യാറാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ, നിർമ്മാതാക്കൾ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണത്തിനായി അവ സജ്ജമാവും,” ഡിബിടി സെക്രട്ടറി പറഞ്ഞു. എന്നാൽ ഏതെല്ലാം കേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന കാര്യം ഡിബിടി സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല.
വാക്സിൻ തയ്യാറായികഴിഞ്ഞാൽ അത് നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫോർഡും പങ്കാളിയായ അസ്ട്രസെനെക്കയും തിരഞ്ഞെടുത്തത്. അതേസമയം വാക്സിനിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.
വാക്‌സിനുള്ള രണ്ടാം ഘട്ടവും മൂന്നാം ഘട്ടത്തിലെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്താൻ പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടിയിട്ടുണ്ട്. എന്നാൽ അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിൻ നിർമ്മിക്കാൻ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ പറഞ്ഞിരുന്നു. അതിനാൽ വാക്സിൻ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ അത് ഗണ്യമായ അളവിൽ വാക്സിൻ പുറത്തിറക്കാനാവുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























