പതിനഞ്ചുകാരിയെ 28 മാസമായി പീഡിപ്പിച്ചു; കോഴി ഫാം ഉടമയും മറ്റൊരാളും ചേർന്നാണ് ജോലിക്കാരന്റെ മകളെ രണ്ടുവർഷത്തിലേറെ ആയി പീഡിപ്പിച്ചത്..പുറത്തുപറഞ്ഞാൽ വീട്ടുകാരെ അടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല...

പതിനഞ്ചുകാരിയെ 28 മാസമായി പീഡിപ്പിച്ചു; കോഴി ഫാം ഉടമയും മറ്റൊരാളും ചേർന്നാണ് ജോലിക്കാരന്റെ മകളെ രണ്ടുവർഷത്തിലേറെ ആയി പീഡിപ്പിച്ചത്..പുറത്തുപറഞ്ഞാൽ വീട്ടുകാരെ അടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല...
നേപ്പാൾ സ്വദേശിയായ കോഴിഫാം ജോലിക്കാരനാണ് കുട്ടിയുടെ അച്ഛൻ.. കഴിഞ്ഞ 28 മാസമായി പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പീഡനത്തെതുടർന്ന് ഗർഭിണിയായ പതിനഞ്ചുകാരി പ്രസവിച്ചതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഹരിയാനയിലെ ജിന്ദിലാണ് സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛൻ ജിന്ദിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. ഹിസാർ ഗ്രാമത്തിലെ ഒരു കോഴി ഫാം ഉടമയും മറ്റൊരാളും ചേർന്ന് കഴിഞ്ഞ 28 മാസമായി മകളെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് ഇയാളുടെ പരാതി.
എന്‍റെ മകൾ ജൂലൈ അഞ്ചിന് റോഹ്താക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് ഒരു കുട്ടിക്ക് ജന്മം നൽകി. കുറച്ച് മാസങ്ങൾക്ക് മുന്നെയാണ് ഗർഭിണിയാണെന്ന് അറിയുന്നത്. സംഭവം പുറത്ത് പറഞ്ഞാൽ നമ്മളെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് ഞാൻ അവരുടെ ഫാമിലെ ജോലി ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. ഭയം കാരണം ഞങ്ങൾ പരാതി നൽകിയിരുന്നില്ല. പ്രസവത്തിന് ശേഷമാണ് പോലീസിനെ സമീപിച്ചത്' കുട്ടിയുടെ അച്ഛൻ പറഞ്ഞു.
കഴിഞ്ഞ 28 മാസമായി താൻ എങ്ങനെയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതായി പോലീസ് സ്റ്റേഷൻ ഓഫീസർ ഷീല റാണിയും പ്രതികരിച്ചു. ഇക്കാര്യം വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയെയും മാതാപിതാക്കളെയും മർദ്ദിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും പിടിയിലായിട്ടില്ല.
https://www.facebook.com/Malayalivartha