ഇരുപത്തിയഞ്ചുകാരന് അറുപത്തിയഞ്ചുകാരിയെ മാനഭംഗപ്പെടുത്തി
മണിപ്പൂരില്‍ അറുപതു വയസുകാരിയെ ഇരുപത്തിയഞ്ചുകാരന് മാനഭംഗപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇംഫാല്‍ ജില്ലയിലെ യാരിപൊക് മേഖലയിലായിരുന്നു സംഭവം. എംഡി സനയായി എന്ന യുവാവാണ് അറസ്റ്റിലായത്. ഇംഫാലില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള സോമ്രി ഗ്രാമത്തിലെ വയലില്‍ തനിയെ ജോലിചെയ്യുകയായിരുന്ന മധ്യവയസ്കയെ അതുവഴിയെത്തിയ സനയായി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഇയാളുടെ വീട് തീവച്ചു നശിപ്പിച്ചു.
https://www.facebook.com/Malayalivartha