ഇമ്രാന്‍ ഖാന്‍ വെട്ടത്തുപോലുമില്ല... ലോക നേതാക്കളെ തള്ളി ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ട്രംപിനെയും ബോറിസ് ജോണ്‍സനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തുമ്പോള്‍ ജനപ്രീതി വര്‍ധിക്കുന്നു; പോസിറ്റീവായ ശരീര ഭാഷയും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകളും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് മികച്ച സന്ദേശങ്ങള്‍ നല്‍കിയ മോദിക്ക് ലോകത്തിന്റെ കയ്യടി

ഇന്ത്യ ഇന്ന് ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ ശക്തനായൊരു ഭരണാധികാരിയേയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോക രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ക്ക് ഫലം കാണുക തന്നെ ചെയ്തു. എന്തിന് ആരുമായും വഴങ്ങാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാഡ ട്രംപ് പോലും മോദിയുടെ ഉറ്റ സുഹൃത്തായി മാറി. പാകിസ്ഥാനും ചൈനയും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടും ഒന്നും നടക്കാതെ പോയതും ഈ ശക്തമായ അടിത്തറയുള്ളത് കൊണ്ടാണ്.
ഇപ്പോള്‍ സകലരേയും ഞെട്ടിപ്പിച്ച് നരേന്ദ്ര മോദി ലോകത്തില്‍ തന്നെ മുന്നിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരിക്കുന്നത്. യുകെ ആസ്ഥാനമായ ഡെവലപ്‌മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് മോദിയെ ലോകത്തിലെ മികച്ച മൂന്നാമത്തെ നേതാവായി തെരഞ്ഞെടുത്തത്.
നേതാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത് ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെയാണ്. പട്ടികയിലെ രണ്ടാമതുള്ളത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാനാണ്. പത്രസമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, പൊതുവേദികളിലെ സംസാരം എന്നിങ്ങനെ ഓരോ നേതാവിന്റേയും 100 മണിക്കൂര്‍ വിഡിയോകള്‍ 12 മാസത്തോളം വിദഗ്ധര്‍ പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.
മോദി ഇന്ത്യയിലെ ജനങ്ങളുമായി വളരെ നന്നായി ഇടപഴകുന്നതായും അദേഹം നല്‍കുന്ന സന്ദേശങ്ങള്‍ ഭാരതത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. പോസിറ്റീവായ ശരീര ഭാഷയും കൊണ്ടും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകള്‍ കൊണ്ടും സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് മികച്ച രീതിയില്‍ എത്തിക്കാന്‍ മോദിക്ക് കഴിയുന്നുവെന്നും പഠനത്തില്‍ പറയുന്നു. പട്ടികയിലെ നാലാം സ്ഥാനത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അഞ്ചാമത് സ്‌കോട്ട്‌ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയുമാണുള്ളത്. ബ്രിട്ടന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ പട്ടികയിലെ പതിനൊന്നാമനാണ്. ട്രംപിന് 12ാംസ്ഥാനമാണുള്ളത്. അതേ സമയം പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ കളത്തിലൊന്നും കാണാന്‍ തന്നെയില്ല.
മോദി നടപ്പാക്കിയ പല പരിഷ്‌ക്കാരങ്ങളും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. എന്തിന് ഈ കോവിഡ് കാലത്ത് പോലും ശക്തമായ തീരുമാനമെടുത്ത് ലോക് ഡൗണ്‍ നടപ്പിലാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി. ആക്രമിക്കാനെത്തിയ ചൈനയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഓടിച്ചു. മറ്റു രാജ്യങ്ങളെ അമ്പരപ്പിച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുകയും ചെയ്തു.
ഏറ്റവും അവസാനം നമ്മുടെ സൈനിക കരുത്ത് കൂടി വെളിവാക്കുന്ന പ്രഖ്യാപനവും വന്നു. സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസ്ഥിതി, ജനസംഖ്യാശാസ്ത്രം, ആവശ്യകത എന്നീ അഞ്ച് സ്തംഭങ്ങളെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി ആഹ്വാനം നല്‍കിയ ആത്മനിഭര്‍ ഭാരത് പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി വിലക്കിയിരിക്കുകയാണ്. പ്രതിരോധരംഗത്ത് സ്വാശ്രയത്വത്തിലേക്കുള്ള വലിയ ചുവടുവയ്പാണിത്. സ്വന്തം രൂപകല്‍പ്പനയും വികസിപ്പിക്കാനുള്ള ശേഷിയും ഉപയോഗിച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായമേഖലയ്ക്ക് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നിലയിലേക്ക് ഉയരാനോ, വരും വര്‍ഷങ്ങളില്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനോ സാധിക്കും.
വിവിധ യുദ്ധസാമഗ്രികള്‍, ആയുധങ്ങള്‍, പ്രതിരോധാവശ്യത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ വ്യവസായമേഖല ആര്‍ജ്ജിച്ചിട്ടുള്ളതും ഭാവിയില്‍ ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതുമായ കഴിവുകള്‍ വിലയിരുത്തിയുമാണ് 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയുടെ സൈനിക കരുത്തിന് വളരെയേറെ ആക്കം കൂട്ടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ഈ തീരുമാനം.
https://www.facebook.com/Malayalivartha