Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രാജ്യം കാത്തിരിക്കുന്ന ശുഭവാര്‍ത്ത; കോവാക്‌സിന്‍ പ്രാഥമിക ഫലം സുരക്ഷിതം; ആദ്യ ഘട്ടം ഈ മാസം പൂര്‍ത്തിയാകും; സെപ്റ്റംബറില്‍ രണ്ടാം ഘട്ടത്തിലേക്ക്; സെറം ഇന്ത്യ നിര്‍മാണത്തിന്റെ ട്രയല്‍ ഉടന്‍ ആരംഭിക്കും

14 AUGUST 2020 01:07 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാണ്. വിഷമിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത പുറത്ത് വരുകയാണ്. കോവിഡിനെ നേരിടാന്‍ ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വൊളന്റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നവര്‍ അറിയിച്ചു. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍, 2021 ന്റെ ആദ്യ പകുതിയില്‍ വാക്‌സിന്‍ തയ്യാറാകാമെന്നാണ് അധികൃതര്‍ പറയുന്നത്.

'വാക്‌സീന്‍ ഇതുവരെ സുരക്ഷിതമാണ്. തങ്ങളുടെ സൈറ്റില്‍ പരീക്ഷണം നടത്തിയവരില്‍ വിപരീത പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല' റോഹ്തക്ക് പിജിഐയില്‍ വാക്‌സീന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സവിത വര്‍മ പറഞ്ഞു. രണ്ടാം ഡോസ് കൊടുത്തിട്ടും വൊളന്റിയര്‍മാര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സഞ്ജയ് റായ് പറഞ്ഞു. ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഡോസ് നല്‍കിയപ്പോള്‍ വൊളന്റിയര്‍മാരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച് വാക്‌സീന്റെ പ്രതിരോധശേഷി അളക്കും. ഓഗസ്റ്റ് അവസാനത്തോടെ ഫേസ് 1 പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വേര്‍തിരിച്ചെടുത്ത സാര്‍സ് കോവ് 2 വൈറസിന്റെ ശ്രേണിയാണ് വാക്‌സീന്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചത്.

അതേസമയം, സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട പഠനത്തിനായി ട്രയല്‍ സൈറ്റുകള്‍ ഒരുങ്ങുകയാണ്. മിക്ക കേന്ദ്രങ്ങളും ഫേസ് 1 ട്രയല്‍ പൂര്‍ത്തിയാക്കി. ഘട്ടം 1 ട്രയലുകളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതിനോടകം മൂന്ന് കോവിഡ് വാക്‌സീനുകള്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുകയാണ്. കാന്‍ഡിഡേറ്റുകള്‍ നിലവില്‍ ക്ലിനിക്കല്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ ഭാരത് ബയോടെക് ഐസിഎംആറിന്റെ കോവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈകോവിഡ്, ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ് പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട് പരീക്ഷിച്ച് നിര്‍മ്മിക്കുന്നു. ഇവയുടെ രണ്ടും മൂന്നും ഫേസ് രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാവായ സെറം ഇന്ത്യ ഉടന്‍ തന്നെ ട്രയല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന പ്രതീക്ഷ നല്‍കതുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (27 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends