മൂന്നാമത്തെ ദുരൂഹ മരണം; ഡല്‍ഹി എയിംസിൽ ഡോക്ടർ മരിച്ച നിലയില്‍
എയിംസ് ആശുപത്രിയിലെ ഡോക്ടറെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ മോഹിത് സിംഗ്ലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തുന്നത്. ഇതിനാല്‍ തന്നെ മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മുറിയ്ക്കുളളില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ നടക്കുന്ന മൂന്നാമത്തെ ഡോക്ടറുടെ ദുരൂഹമരണമാണിത്.
https://www.facebook.com/Malayalivartha