മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു. ഓട്ടോ കാത്തുനിന്ന യുവതിയെ ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ ഹോസ്റ്റലിനു മുന്നിലുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ ബോധരഹിതയായി കണ്ടെത്തി. യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. രാത്രി പതിനൊന്നരയോടെ മെഡിക്കല്‍ കോളേജ് ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. തട്ടിക്കൊണ്ടു പോകുന്നത് കണ്ട ലൈബ്രറി വാച്ച്മാനാണ് കോളജ് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചത്. ഓട്ടോ ഡ്രൈവര്‍മാരാണ് പ്രതികളെന്നാണ് സൂചന. പ്രതികളെ കണ്ടെത്തുന്നതിനായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
https://www.facebook.com/Malayalivartha