സത്ലജ് - യമുന കനാല്‍ പദ്ധതി പൂര്‍ത്തിയാക്കി ഹരിയാനയുമായി ജലം പങ്കുവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാൽ !പ്രത്യാഘാതം വലുതായിരിക്കും ; പഞ്ചാബ് നിന്ന് കത്തും; ദേശസുരക്ഷയെ വരെ ബാധിക്കും; വെല്ലുവിളിയുമായി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബിൽ പ്രശ്നങ്ങൾ ഉടലെടുക്കും! പ്രഷോഭങ്ങൾ ശക്തമാകും! ദേശസുരക്ഷയെ വരെ ബാധിക്കും......ചുരുക്കി പറഞ്ഞാൽ പഞ്ചാബ് നിന്ന് കത്തും .....ഭീഷണിയുയർത്തി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സത്ലജ് - യമുന കനാല്‍ പദ്ധതി പൂര്‍ത്തിയാക്കി ഹരിയാനയുമായി ജലം പങ്കുവെയ്‌ക്കേണ്ട വിഷയത്തിലാണ് ഇപ്പോൾ അദ്ദേഹം നിലപാട് വ്യക്തമാക്കി എത്തിയിരിക്കുന്നത്. ജലം പങ്കുവെയ്‌ക്കേണ്ടുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചാബില്‍ കലാപസമാനമായ സാഹചര്യമുണ്ടാവുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി . വിഷയം കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി പരിഗണിക്കണണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
44 വര്‍ഷം പഴക്കമുള്ള സത്ലജ്-യമുന ജല തര്‍ക്കത്തില്‍ പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു കരാറില്‍ എതിര്‍പ്പ് ആവര്‍ത്തിച്ചുകൊണ്ട് അമരീന്ദര്‍ സിങ് നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് അദ്ദേഹം ചര്‍ച്ച നടത്തിയത്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വൈകാരികമായ വിഷയം എന്നാണ് ജല തര്‍ക്കത്തെ അമരീന്ദര്‍ സിങ് വിശദീകരിച്ചത്. ദേശീയസുരക്ഷയുടെ ഭാഗത്ത് നിന്നും ഈ വിഷയത്തെ പരിഗണിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു . കനാല്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പിന്റെ സ്വരത്തിൽ ആണ് അദ്ദേഹം സംസാരിച്ചത് . പഞ്ചാബ് കത്തും, ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി പരിണമിക്കും . ഹരിയാനയും രാജസ്ഥാനും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും സിങ് പറഞ്ഞു.
1982ലാണ് കനാല്‍ നിര്‍മാണ പദ്ധതി ആരംഭിച്ചത്. ഹരിയാന സ്വന്തം ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ജലം പങ്കുവെയ്ക്കാന്‍ തയ്യാറല്ലെന്നാണ് പഞ്ചാബിന്റെ നിലപാട്. പദ്ധതി പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട 3.5 എംഎഎഫ് ജലം കൊണ്ടുപോകാനാണ് ഹരിയാനയുടെ നീക്കം. ഇത് അനുവദിക്കാനവില്ലെന്നും വീണ്ടും പഠനം നടത്തണണെന്നാണ് പഞ്ചാബിന്റെ വാദം. സത്ലജ് നദിയെ യമുനാ നദിയുമായി കനാല്‍ വഴി ബന്ധിപ്പിയ്ക്കുന്നതാണ് പദ്ധതി. ഹരിയാനയിലേയ്ക്ക് വെള്ളമെത്തിയ്ക്കുകയാണ് ലക്ഷ്യം. 700 കോടി രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പദ്ധതിയില്‍ കൂടുതലായി മുതല്‍മുടക്കുന്നത് ഹരിയാനയാണ്. 85 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാഴ്ചക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ജൂലൈ 28ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























