ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു... ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍(84) അന്തരിച്ചു. ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മകനോടൊപ്പമായിരുന്നു സൈദ കഴിഞ്ഞിരുന്നത്. ആസാമിലെ ഏക വനിത മുഖ്യമന്ത്രിയായിരുന്നു സൈദ. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി 1980 മുതല്‍ 1981 വരെയാണ് ഇവര്‍ ആസാം ഭരിച്ചത്.
നാല് പ്രാവശ്യം നിയമസഭാ അംഗമായിരുന്നു. സൈദയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha