രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര് മരിച്ചു, കേദാര്‍നാഥില്‍ നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളുടെയും മൂന്ന് തീര്‍ത്ഥാടകരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം വൈകീട്ട് നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം. കാലാവസ്ഥ മോശമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതായിരുന്നു ഹെലികോപ്ടര്‍.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പട്ടാളകോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha