പീഡനത്തെ തുടര്‍ന്ന് പത്തു വയസുകാരി മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികള്‍ പിടിയില്‍
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിച്ച പത്തുവയസുകാരി മരിച്ചു. കൂട്ടമാനഭംഗത്തിനിരയായ പെണ്‍ക്കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. നവി മുംബൈയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.
ജൂണ്‍ പതിനാറിനാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പത്തു രൂപ നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ച് ഒരു കുന്നിന് മുകളിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി വീട്ടില്‍ പറഞ്ഞില്ല. എന്നാല്‍ സ്കൂളിലെ സഹപാഠിയോട് പറയഞ്ഞിരുന്നു. ഈ കുട്ടിയാണ് പീഡനവിവരം പുറത്തറിയിച്ചത്. ജൂണ്‍ ഇരുപതിന് കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha