Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കപില്‍ദേവിന് ഹാര്‍ട്ട് അറ്റാക്ക്.... ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കപില്‍ദേവിനെ ഡല്‍ഹിയിലെ ഓഖ്ല റോഡിലുള്ള ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചയുടന്‍ ആന്‍ജിയോപ്ലാസ്റ്ററിക്കു വിധേയനാക്കി

24 OCTOBER 2020 08:45 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കപില്‍ദേവിനെ ഡല്‍ഹിയിലെ ഓഖ്ല റോഡിലുള്ള ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചയുടന്‍ ആന്‍ജിയോപ്ലാസ്റ്ററിക്കു വിധേയനാക്കി. ഹൃദയ ഞരമ്പുകളില്‍ ആറ് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കപില്‍ ദേവിനെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്ററിക്കു വിധേയനാക്കുകയായിരുന്നു. 62 കാരനായ കപില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

വസതിയില്‍ വെച്ച് ഗുുരുതരമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഫോര്‍ട്ടീസ് ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ.അതുല്‍ മാത്തൂറിന്റെ നേതൃത്വത്തിലുള്ള സംഘടമാണ് അടിയന്തിര ചികിത്സ പൂര്‍ത്തിയാക്കിയത്. കപില്‍ ദേവ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ രാജ്യമെമ്പാടും ആരാധകര്‍ പ്രാര്‍ഥനയിലാണ്. കപിലിന്റെ ഭാര്യ റോമിയും കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്.

ഏതാനും മാസങ്ങളായി ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇദ്ദേഹം തുടരെ ചെക്ക് അപ്പുകള്‍ക്ക് വിധേയനായിരുന്നു. 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ലോകക്രിക്കറ്റില്‍ അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച ഹരിയാനക്കാരനായ മുന്‍ നായകന്റെ ചികിത്സാ കാര്യങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (8 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (12 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (22 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (27 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (30 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (47 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (52 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (56 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (59 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends