സുശാന്ത് സിങ്ങിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ എസ്.പി. നന്ദകുമാര്‍ നായരുടെ വിരമിക്കല്‍ കാലാവധി നീട്ടുന്നു; സി.ബി.ഐയുടെ ചരിത്രത്തില്‍ ആദ്യം
കേന്ദ്ര ആഭ്യന്തര വകുപ്പ് , സുശാന്ത് സിങ്ങിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ സി.ബി.ഐ. കേരള ഘടകം എസ്.പി, നന്ദകുമാറിന്റെ വിരമിക്കല്‍ കാലവധി ആറുമാസം നീട്ടി.
കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതും പുണെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റുമരിച്ച കേസും ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ വിചാരണസംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നതും നന്ദകുമാര്‍ നായരാണ്.
തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് എസ്.പിയാണ് നന്ദകുമാര്‍ നായര്‍. സി.ബി.ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ കാലാവധി നീട്ടുന്നത്
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഉള്‍പ്പടെ നേടിയിട്ടുള്ള നന്ദകുമാര്‍ നായര്‍.
വിവരാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ സര്‍വീസ് നീട്ടി ഉത്തരവിറങ്ങിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
https://www.facebook.com/Malayalivartha