പ്രകൃതി വിരുദ്ധ ലൈംഗിക ആരോപണം; മധ്യപ്രദേശ് ധനമന്ത്രി രാജിവെച്ചു

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തില്‍ മധ്യപ്രദേശ് ധനമന്ത്രി രാഘവ്‌ജിയുടെ പണിപോയി. വീട്ടു ജോലിക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗികവേഴ്‌ചക്ക് വിധേയനാക്കി എന്നാണ് രാഘവ്‌ജിക്കെതിരായ ആരോപണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിക്കെതിരായ ആരോപണം ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ട്.
അഞ്ച് വര്‍ഷത്തോളമായി തന്നെ പീഡിപ്പിക്കുന്നു എന്നാണ് രാഘവ്‌ജിയുടെ വീട്ടുജോലിക്കാരനായ ഹബീബ്‌ഗഞ്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. തെളിവു പരിശോധിച്ചശേഷമേ കേസ് രജിസ്‌റ്റര്‍ ചെയ്യുള്ളു എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ രാഘവ്‌ജി നിഷേധിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശ പ്രകാരമാണ് രാഘവ്‌ജി രാജിവെച്ചത്. എണ്‍പതാം പിറന്നാള്‍ നിറവിലാണ് രാഘവ്‌ജിക്കെതിരെ ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha