രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ല; ആശുപത്രികൾ ഓക്സിജൻ നീതിപൂർവകമായി ഉപയോഗിക്കണം ; കേന്ദ്രം മുന്നറിയിപ്പു നൽകി; കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം ആശുപത്രികൾ ഓക്സിജൻ ഉപയോഗിക്കേണ്ടതെന്നും ലഭ്യത ഉയർത്താൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ

രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. ആശുപത്രികൾ ഓക്സിജൻ നീതിപൂർവകമായി ഉപയോഗിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി.
ഇക്കാര്യത്തിൽ നിരീക്ഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി പിയൂഷ് ഗോയൽ ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം ആശുപത്രികൾ ഓക്സിജൻ ഉപയോഗിക്കേണ്ടതെന്നും ലഭ്യത ഉയർത്താൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ ഉപയോഗം കൃത്യമായി നിരീക്ഷിക്കണം.
ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനം സഹകരിക്കണം. ഒരു സംസ്ഥാനത്തിന്റെയും ഓക്സിജൻ ആവശ്യം കേന്ദ്രം തള്ളിക്കളയില്ലെന്നും ഗോയൽ വ്യക്തമാക്കി.
രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു ..എന്നാൽ ആരോഗ്യമന്ത്രാലയം വാദത്തെ തള്ളി.
ഡൽഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുൾപ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ചെറിയ രീതിയിൽ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഏകനിരക്കിലേക്കെത്തുന്നതിന്റെയോ, കുറയുന്നതിന്റെയോ ലക്ഷണങ്ങൾ കാണിക്കുണ്ട്.'ലവ് അഗർവാൾ പറഞ്ഞു. ചത്തീസ്ഗഢിൽ ഏപ്രിൽ 29ന് 15,583 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
മെയ് രണ്ടിന് റിപ്പോർട്ട് ചെയ്തത് 14,087 കേസുകളാണ്. സമാനമായ സാഹചര്യമാണ് ഡൽഹി, ദാമൻ ദിയു, ഗുജറാത്ത്, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് , തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളത്.
ഇത് ചൂണ്ടിക്കാട്ടിയാണ് ചില സംസ്ഥാനങ്ങളിൽ കേസുകൾ അതേപടി മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തെ ' നിലവിലെ ട്രെൻഡ്' എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
48-72 മണിക്കൂറിലുളള ഡേറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് ഒരു മുതിർന്ന പൊതുജനാരോഗ്യ വിദഗ്ധൻ പറയുന്നു.' ചിലപ്പോൾ ഇതൊരു വ്യതിചലനമാകാം. എന്നാൽ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു ആഴ്ചയെങ്കിലും കണക്കുകൾ വിലയിരുത്തേണ്ടതുണ്ട്.' അദ്ദേഹം പറയുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ചത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, കർണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ സജീവ കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുകൾ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിലുളള ഏഴ് സംസ്ഥാനങ്ങളാണ് ഉളളത്. അമ്പതിനായിരത്തിൽ കൂടുതൽ സജീവ കേസുകളുളള 17 സംസ്ഥാനങ്ങളുണ്ട്.
പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തിൽ കൂടുതലുളള 22 സംസ്ഥാനങ്ങളും പോസിറ്റിവിറ്റി നിരക്ക് അഞ്ചുമുതൽ പതിനഞ്ച് ശതമാനം വരെ വരുന്ന ഒമ്പത് സംസ്ഥാനങ്ങളുമാണ് ഉളളത്. അഞ്ചോളം സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണ്.
https://www.facebook.com/Malayalivartha