കോവിഡ് തങ്ങളില്‍ നിന്ന് കൊച്ചുമകന് പകരുമോ എന്ന ഭയം... വൃദ്ധദമ്പതികള്‍ ജീവനൊടുക്കി

കോവിഡ് തങ്ങളില്‍ നിന്ന് കൊച്ചുമകന് പകരുമോ എന്ന ഭയം... വൃദ്ധദമ്പതികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്.
ഇവര്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ കഴിയവെയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്.
ഹീരാലാല്‍-ശാന്തിഭായ് ദമ്പതികളാണ് ഡല്‍ഹി മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇവര്‍ മരുമകള്‍ക്കും ചെറുമകനുമൊപ്പമാണ് താമസിച്ചിരുന്നത്.
18 വയസ്സുള്ള കൊച്ചുമകന് രോഗം പകരുമോ എന്ന ഭയത്തെ തുടര്‍ന്നാണ് ദമ്പതിമാര്‍ ജീവനൊടുക്കിയത് എന്നാണ് വിവരം. ഇവരുടെ മൂത്തമകന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെയും മകന്റെയും കൂടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha