കൊവിഡ് ബാധിച്ച് തമിഴ് ഹാസ്യതാരം പാണ്ഡു മരിച്ചു

തമിഴകത്ത് ചിരി പടര്‍ത്തിയ ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു.
എഐഎഡിഎംകെ പാര്‍ട്ടിയുടെ പതാക രൂപകല്‍പന ചെയ്തവരില്‍ ഒരാളായിരുന്നു അദ്ദേഹം. സിനിമാ ലോകത്ത് 1970ല്‍ ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആര്‍, ശിവജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 'കാതല്‍ കൊട്ടൈ' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റര്‍ ചിത്രം 'ഗില്ലി', 'കാലമെല്ലാം കാതല്‍ വാഴ്ക' 'മന്നവാ' 'ഗോകുലകത്തില്‍ സീത' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























