തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും....

തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ഓഫീസ് പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.
മന്ത്രിസഭയില്‍ രണ്ടു വനിതകളുണ്ടാകും. ഡി.എം.കെ. സഖ്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ഉണ്ടാകുമെന്നാണു വിവരം.
അതേസമയം മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവ് കെ എന്‍ നെഹ്‌റുവും ആര്‍ ഗാന്ധിയും ഇടം നേടിയിട്ടുണ്ട്. കെ എന്‍ നെഹ്‌റു മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പും ആര്‍ ഗാന്ധി കൈത്തറി, ടെ്കസ്റ്റൈല്‍സ് വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്.
ആഭ്യന്തരം, പോലീസ്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഐഎഎസ്, ഐപിഎസ് എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ സ്റ്റാലിനാണ് കൈകാര്യം ചെയ്യുക. മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 34 മന്ത്രിമാരാണ് ഉണ്ടാവുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ 159 സീറ്റുകള്‍ നേടിയാണ് ഡിഎംകെ അധികാരത്തില്‍ എത്തിയത്. എഐഎഡിഎംകെ 75 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖര്‍.
മന്ത്രിസഭയില്‍ രണ്ട് വനിതകളാണുള്ളത്. സാമൂഹ്യ ക്ഷേമ വനിത ശാക്തീകരണ മന്ത്രിയായി പി ഗീത ജീവന്‍, ആദി ദ്രാവിഡ ക്ഷേമ മന്ത്രിയായി എന്‍ കായല്‍വിഴി സെല്‍വരാജ് എന്നിവര്‍ ഉള്‍പ്പെടുന്നു. പഴനിവേല്‍ ത്യാഗരാജന്‍ ആണ് ധനകാര്യ വിഭവശേഷി മന്ത്രി.
"
https://www.facebook.com/Malayalivartha


























