Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു

07 MAY 2021 07:38 AM IST
മലയാളി വാര്‍ത്ത

കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രോഗി മരിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ യുവതിയുടെ ഭര്‍ത്താവ് ബംഗളൂരുവിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയായ സതീഷ് (45) ആണ് മരിച്ചത്.

 

 

വ്യാഴാഴ്ച ബംഗളൂരുവിലെ യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച്‌ അവശനായ ഭര്‍ത്താവുമായാണ് ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചത്.

 

 

 

 

 

 

 

 

 

 

 

വിവരമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് കിടക്ക ലഭ്യമാക്കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരണപ്പെട്ടു.

നേരത്തേ, കൊവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സതീഷിന്റെ ആരോഗ്യനില വഷളായതോടെയാണ് കിടക്ക ലഭിക്കാന്‍ വേണ്ടി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രികളില്‍ അന്വേഷിച്ചത്.

 

 

 

 

 

 

 

 

 

 

 

എന്നാല്‍, എവിടെയും കിടക്ക ലഭിച്ചില്ല. ഇതോടെ സതീഷും ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദിയൂരപ്പയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ബംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയില്‍ കിടക്കയും ആംബുലന്‍സും ഏര്‍പ്പെടുത്തി. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends