മുഖ്യമന്ത്രിയായി അധികാരമേറ്റ് സ്റ്റാലിൻ... പാവപ്പെട്ടവര്‍ക്ക് 4,000 രൂപ... സ്ത്രീകള്‍ക്ക് സൗജന്യയാത്ര... ചികിത്സ സൗജന്യം... തമിഴ്നാട്ടിൽ കിടിലൻ... പ്രഖ്യാപനവുമായി സ്റ്റാലിൻ...

പാൽവില കുറച്ചു... കോവിഡ് ചികിത്സയും സ്ത്രീകൾക്ക് യാത്രയും സൗജന്യം... കേരളത്തിലല്ല ഇത് തമിഴ്നാട്ടിൽ... സ്റ്റാലിന്‍റെ യാത്ര ഇവിടെ തുടങ്ങുന്നു.. ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല....
തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു തൊട്ട് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ സൗജന്യമാക്കി ഉത്തരവിറക്കി.
ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപെടുന്ന തിരക്കിന് നേരിയ കുറവുണ്ടാകും. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയും പാല്‍ വില കുറയ്ക്കുകയും ചെയ്തു.
രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായത്. തമിഴ്‌നാട് അധികാരമേറ്റതിനു പിന്നാലെ കോവിഡ് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിലാണ് എം.കെ. സ്റ്റാലിന്‍ ഒപ്പുവെച്ചത്.
കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യ ഗഡുവെന്ന നിലയില്‍ 2,000 രൂപ നല്‍കാനും സ്റ്റാലിന്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു.
4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. അങ്ങനെ വാദ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്റ്റാലിനിപ്പോൾ.
തിരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നവയും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതുമായ മറ്റ് കാര്യങ്ങള്‍ ഇവയൊക്കെയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും.
മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ പദ്ധതി പ്രകാരം ജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഐ.എ.എസ്. ഓഫീസര്‍ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.
അതേസമയം, മുഴുവന്‍ പേരുച്ചരിച്ച് അച്ഛന്‍ കരുണാനിധിയുടെ ഓര്‍മ്മകള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയാണ്, പത്തുവര്‍ഷമായുണ്ടായിരുന്ന അധികാരവറുതിക്ക് സ്റ്റാലിന്‍ ഫുള്‍സ്റ്റോപ്പിട്ടത്. കലൈജ്ഞറുടെ ഭരണം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് സ്റ്റാലിന്‍ അധികാരമേറ്റത്. ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. ഭര്‍ത്താവിന്റെ അധികാരലബ്ധിയില്‍ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ സന്തോഷത്താല്‍ കണ്ണീരണിഞ്ഞു.
മന്ത്രിസഭയില്‍ രണ്ട് പേര്‍ വനിതകളാണ്. 15 പേർ പുതുമുഖങ്ങളും. ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കി. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ. കോണ്‍ഗ്രസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പുനസംഘടനയില്‍ പരിഗണിക്കാമെന്ന നിലപാടിലാണ് ഡിഎംകെ.
234 അംഗ സഭയില്‍ 133 സീറ്റുമായി ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷമുണ്ട്. കോവിഡ് കണക്കിലെടുത്തു പ്രവേശനം നിയന്ത്രിച്ചിരുന്ന ചടങ്ങില്‍ മുന്‍ധനമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍,നടന്‍ ശരത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പനീസെല്‍വത്തിന്റെ സാന്നിധ്യം തമിഴകത്തില്‍ സൗഹൃദ രാഷ്ട്രീയത്തിനു തുടക്കം കുറിക്കുന്നുവെന്നതിന്റെ സൂചനയായി. സത്യപ്രതിജ്ഞയ്ക്കു പിറകെ സ്റ്റാലിനും മുതിര്‍ന്ന നേതാക്കളും ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തി. അച്ഛന്റെ ഛായാചിത്രത്തിനു മുന്നില്‍ വിങ്ങിപൊട്ടിയ സ്റ്റാലിനെ സഹോദരി ശെല്‍വി ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് തമിഴകം കണ്ടത്.
https://www.facebook.com/Malayalivartha


























