പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മിറാജ് താലൂക്കിലെ തുംഗിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുട്ടിയുടെ മരണത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒരു കരിമ്ബിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊപ്പെടുത്തുകയുമായിരുന്നു. 5 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജില്ല സെഷന്‍സ് കോടതി 12 വര്‍ഷം തടവ് വിധിച്ചത്. കേസില്‍ അറസ്റ്റുചെയ്യുമ്‌ബോള്‍ പ്രതിയായ ആണ്‍കുട്ടിക്ക് 16 വയസും 8 മാസവുമാണ് പ്രായമുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























