കൊടും കുറ്റവാളിയാണെങ്കിലും അയാളും ഒരു മനുഷ്യനല്ലേ..! ജീവിച്ചിരിക്കുന്ന ചോട്ടാ രാജനെ കൊലപ്പെടുത്തി മാധ്യമങ്ങൾ...

അധോലോക കുറ്റവാളി ഛോട്ടാ രാജനെ പറ്റി ഏവരും കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് രാജനെ പറ്റി പുറത്ത് വന്നത് ഇയാളുടെ മരണ വാർത്തകളാണ്. വാർത്തകൾ ദേശീയ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമത്തിൽ വരെയെത്തിയപ്പോൾ അതിനു തൊട്ട് പിന്നാലെ കൊവിഡ് ബാധിച്ച് മരിച്ചു എന്ന റിപ്പോർട്ട് നിരസിച്ച് എയിംസ് അധികൃതരും ഡൽഹി പൊലീസും രംഗത്തെത്തി.
ഛോട്ടാ രാജന്റെ ചികിത്സ ഇപ്പോഴും തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഏപ്രിൽ 26നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. ഛോട്ടാ രാജന് എയിംസിൽ ചികിത്സ നൽകുന്ന വിവരം പുറത്തു വന്നപ്പോൾ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉണ്ടായത്.
ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്താണ് വിമര്‍ശനം. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ ഛോട്ടാരാജന് എയിംസില്‍ ചികിത്സ നല്‍കുകയാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്തു.
ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ എതിർ ചേരിയിലുള്ള ഛോട്ടാരാജന് വധഭീഷണിയുണ്ടെന്ന് ഇന്റലിജന്റ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് പിടിയിലായ ഇയാളെ ഇന്ത്യയിലെത്തിച്ച് തീഹാർ ജയിലിലടക്കുകയാണ് ചെയ്തത്. 2011ൽ മാധ്യമപ്രവർത്തകനായ ജ്യോതിർമയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
ഛോട്ടാ രാജനോടൊപ്പം മലയാളിയായ സതീഷ് കാലിയ ഉൾപ്പെടെ 10പേർക്കായിരുന്നു ജീവപര്യന്തം തടവ് വിധിച്ചത്. കേസിൽ പ്രതിയായ മറ്റൊരു മലയാളിയായ പോൾസൺ രാജൻ, മാധ്യമ പ്രവർത്തക ജിഗ്ന വോറ എന്നിവരെ കോടതി വെറുതെ വിടുന്ന സാഹചര്യമാണ് ഉണ്ടായത്.
ഛോട്ടാ രാജന് ജ്യോതിർമയ്ഡേയോടുള്ള വൈരാഗ്യമാണ് കൊലപതാകത്തിന് കാരണം. രാജന്‍റെ നിർദ്ദേശപ്രകാരം കുറ്റക്യതൃത്തിൽ പങ്കെടുത്ത മലയാളിയായ ഷാർപ്പ് ഷൂട്ടർ സതീഷ് കാലിയ സഹായികളായ അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, ഉൾപ്പടെ പത്തു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. കൂടാതെ പ്രതികൾക്ക് 26 ലക്ഷം രൂപ പിഴ വിധിച്ചിട്ടുമുണ്ട്.
അതേസമയം, കേസിൽ നേരിട്ട് പങ്കെടുത്തതിന്റെ തെളിവുകളുടെ അഭാവത്തിലാണ് മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെയും മലയാളിയായ പോൾസൺ രാജനെയും പ്രേത്യേക കോടതി വെറുതെ വിട്ടത്. 2011 ജൂണ്‍ 11നാണ് മിഡ് ഡേ പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്.
തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പ്രകാരമായിരുന്നു കേസെടുത്തത്. 2015 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചത്.
ഛോട്ടാ രാജനെതിരെ ഇനിയും 76 കേസുകൾ നിലവിലുണ്ട്. ഈ കേസുകളെല്ലാം സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇവയുടെ വിചാരണയ്‌ക്ക് പ്രത്യേക കോടതിയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു കേസിൽ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണയ്‌ക്ക് ഇയാളെ ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് കൊവിഡ് ബാധിച്ചത് മൂലമാണതെന്ന് ജയിൽ അധികൃതർ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























