Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബം​ഗാളിൽ കൊടുംക്രൂരത... അമ്മയെന്നില്ല പെങ്ങളെന്നില്ല... സ്ത്രീകൾ നിരന്തരം ബലാത്സംഗം നേരിടുന്നു..! വിടിയെടുക്കുമോ മോദി?

08 MAY 2021 10:30 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പുവേളയിലും ഫലപ്രഖ്യാപനത്തിനു ശേഷവും ബംഗാളിനെ പിടിച്ചുലച്ച അക്രമസംഭവങ്ങൾ രാജ്യത്തെയാകെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് സംജാതമാക്കിയിട്ടുള്ളത്. അക്രമങ്ങളിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ചിട്ടുള്ള വിവരം. ഒട്ടനവധി പേർക്കാണ് സാരമായി പരിക്കുകളേറ്റിട്ടുള്ളത്.

മൂന്നാമതും അധികാരത്തിലേറിയ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ് അക്രമത്തിനു മുന്നിലുള്ളതെന്നും പൊലീസ് നോക്കിനിൽക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപുരിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ കാറിനു നേരെ ആക്രമണമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പുവരുത്താൻ സാധിക്കാത്ത ഭരണസംവിധാനമാണു ബംഗാളിലുള്ളതെന്ന ആരോപണമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.

ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷനും വെളിപ്പെടുത്തി. ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമർപ്പിക്കും എന്നാണ് വിവരം.

പല സ്ത്രീകൾക്കും ബലാത്സംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി. പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവർക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ലെന്നും വനിതാ കമ്മിഷൻ അറിയിച്ചു. പശ്ചിം മേദിനിപുരിൽ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷൻ കണ്ടിരുന്നു.

അക്രമങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കും വരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാനായി ബിജെപി തീരുമാനിച്ചു. സംഘർഷത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുമുണ്ട്. വ്യാജസന്ദേശങ്ങൾക്കെതിരെ പരാതി നൽകാൻ ഹെൽപ്ലൈൻ നമ്പറും ഇ–മെയിൽ വിലാസവും സജ്ജമാക്കിയിട്ടുണ്ട്.

മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപിയുടെ വനിതാ നേതാക്കൾ ഇന്ന് രാവിലെ ഗവർണർ ജഗ്ദീപ് ധൻഖറെ കാണും. വാനതി ശ്രീനിവാസൻ അടക്കം വനിതാ നേതാക്കളെ ഇന്നലെ കൊൽക്കത്തയിൽ പ്രതിഷേധിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം 2 ദിവസം സംസ്ഥാനത്തു സന്ദർശനം നടത്തിയിരുന്നു. പടിഞ്ഞാറൻ മേദിനിപുരിൽ പീഡിപ്പിക്കപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്നു തെളിവെടുത്തു.

പല സ്ത്രീകളും ആക്രമണം ഭയന്ന് ഷെൽട്ടൽ ഹോമിലാണ് താമസിക്കുന്നത്. പലരുടെയും വീടുകൾ ആക്രമിക്കപ്പെടുകയും തീവയ്ക്കുകയും ചെയ്തു. പലരെയും പീഡിപ്പിക്കുമെന്നും ആക്രമിക്കുമെന്നും ഭീഷണിയുണ്ടെന്ന് കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്.


തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും ആർക്കു തന്നെയായാലും അതിന്റെ പേരിലുണ്ടാകുന്ന തുടർ അക്രമങ്ങൾക്കു ന്യായീകരണം അർഹിക്കുന്നതല്ല. മൂന്നു വർഷം മുൻപു ത്രിപുരയിൽ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ സിപിഎം ഓഫിസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണമുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാന ഭരണസംവിധാനം തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതലയിൽ ചില പാളിച്ചകളുണ്ടായിട്ടുണ്ടെന്നും അക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിൽ മമത ബാനർജി പറയുകയുണ്ടായി. വീണ്ടും അധികാരമേറ്റെടുത്ത സാഹചര്യത്തിൽ സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ മുഖ്യമന്ത്രിക്കുണ്ടെന്നതു മറന്നുകൂടാത്തതാണ്.

ബംഗാൾ രാഷ്ട്രീയത്തിലെ ചോരക്കളി രാജ്യത്തെയാകെ അസ്വസ്ഥമാക്കാൻ പോന്ന തരത്തിലാണ്. സമാധാനസ്ഥാപനത്തിനായി അവിടെ അടിയന്തര നടപടികൾ ഉണ്ടായേ തീരൂ. ബംഗാളിനെ ശാന്തമാക്കാൻ സംസ്ഥാന സർക്കാർ ആത്മാർഥതയോടെ മുന്നിട്ടിറങ്ങുകയും വേണം. ഇയവസരത്തിൽ ഇതിന് അന്ത്യം കുറിക്കാൻ മോദി നേരിട്ട് ഇറങ്ങുമോ എന്ന കാത്തിരിപ്പാലണ് രാജ്യമൊട്ടാകെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends