ഇന്ത്യക്ക് ഒരു പ്രതിസന്ധി എന്നറിഞ്ഞപ്പോൾ ഓടിയെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം..! മോദിയോടുള്ള സ്നേഹം...

അല്ലേലും ഇന്ത്യക്ക് ഒരു പ്രശ്നമെന്ന് കണ്ടു കഴിഞ്ഞാൽ സൗഹൃദരാജ്യങ്ങൾ ഒക്കെ ഒറ്റകെട്ടായി നിൽക്കുന്നത് നമ്മൾ ഏവരും ഇതിനു മുൻപും കണ്ടിട്ടുള്ളതാണ്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങളിൽ നിന്നെല്ലാം സഹായം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒഴുകി എത്തുകയായിരുന്നു. എന്നാലിപ്പോൾ ബ്രിട്ടൻ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനത്തിലാണ് ഇന്ത്യയിലേക്ക് മെഡിക്കൽ സംവിധാനങ്ങളും ഓക്സിജൻ നിർമാണ യൂണിറ്റുകളും അയച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ നിന്ന് വെള്ളിയാഴ്ച 18 ടൺ ഓക്സിജൻ ജനറേറ്ററുകളും 1,000 വെന്റിലേറ്ററുകളും വഹിച്ചാണ് പറന്നുയർന്നത്. അന്റോനോവ് 124 വിമാനത്തിൽ ജീവൻ രക്ഷിക്കാനുള്ള മെഡിക്കൽ കിറ്റുകൾ കയറ്റാൻ എയർപോർട്ട് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ പ്രവർത്തിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനം ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ ഡൽഹിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസ് വക്താവ് പറഞ്ഞു.
ഞായറാഴ്ച രാവിലെ തന്നെ മെഡിക്കൽ കിറ്റുകൾ ആശുപത്രികളിലേക്ക് മാറ്റാൻ ഇന്ത്യൻ റെഡ് ക്രോസ് സഹായിക്കും. ഓരോ ഓക്സിജൻ ഉൽപാദന യൂണിറ്റിനും 40 അടി വലുപ്പമുണ്ട്. ഇതുവഴി മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരേസമയം 50 ആളുകൾക്ക് ഉപയോഗിക്കാൻ ഇത് മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്തെ മഹാമാരിയെ നേരിടാൻ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു. എല്ലാവർക്കും രോഗം ഭേദമാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കഴിഞ്ഞ മാസം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും അയച്ചിരുന്നു.
ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്, ഈ വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങൾ സുഹൃത്തുക്കളോടൊപ്പം നിൽക്കുന്നുവെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ഈ ആഗോള മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടാൻ വെന്റിലേറ്ററുകളും ഓക്സിജൻ ജനറേറ്ററുകളും ഉൾപ്പെടെ ഞങ്ങൾ നൽകുകയാണ്. ഈ ഉപകരണങ്ങൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ സഹായിക്കാനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഗോള പകര്‍ച്ചവ്യാധിയുമായി ഞങ്ങള്‍ ഒരുമിച്ച് പോരാടുമ്പോള്‍, വെന്റിലേറ്ററുകളും ഓക്‌സിജന്‍ ജനറേറ്ററുകളും ഉള്‍പ്പെടെ ഞങ്ങള്‍ നല്‍കുന്ന സുപ്രധാന ഉപകരണങ്ങള്‍ ജീവന്‍ രക്ഷിക്കാനും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ സഹായിക്കാനും ഉചകരിക്കും.
ഇന്ത്യന്‍ ആരോഗ്യ അധികാരികളെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ തുടരും. ഈ ഭയാനകമായ വൈറസിനെ തുടച്ച് നീക്കുന്നതിനായി'' അദ്ദേഹം പറഞ്ഞു.
നമുക്ക് കഴിയുന്നിടത്ത് സഹായിക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ധാര്‍മ്മിക കടമയാണ്. ഇന്ത്യയുടെ ആരോഗ്യ വ്യവസ്ഥയില്‍ ഓക്‌സിജന്‍ വിതരണം കടുത്ത സമ്മര്‍ദ്ദത്തിലാണ്, ഇന്ന് ഞങ്ങള്‍ അയയ്ക്കുന്ന മൂന്ന് ഓക്‌സിജന്‍ ഉത്പാദന യൂണിറ്റുകള്‍ ഓരോന്നിനും മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.
ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും വേദനയും ലഘൂകരിക്കുന്നതിന് ഇവ സാഹായകമാകും' എന്നും വടക്കന്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറഞ്ഞു.
വിമാനം ഇന്ത്യയിലേക്ക് തിരിക്കും മുൻപ് വടക്കൻ അയർലൻഡ് ആരോഗ്യമന്ത്രി റോബിൻ സ്വാൻ ബെൽഫാസ്റ്റും രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന രംഗങ്ങൾ ഈ വൈറസ് ഉണ്ടാക്കിയേക്കാവുന്ന നാശത്തിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണ്, ഇത് കുറയുന്നതിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ലെന്നും സ്വാൻ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























