ബീഹാര്‍ ഭക്ഷ്യദുരന്തത്തിനു കാരണം ഭക്ഷ്യവസ്തുക്കളിലടങ്ങിയ കീടനാശിനി
ബീഹാറില്‍ 22 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിക്കാനിടയായത് കീടനാശിനി മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാചക എണ്ണയില്‍ നിന്നോ ഭക്ഷ്യ വസ്തുക്കളില്‍ നിന്നോ ആയിരിക്കാം കീടനാശിനി കലര്‍ന്നതെന്നാണ് നിഗമനം.
കുട്ടികളുടെ മരണത്തെതുടര്‍ന്ന് ബീഹാറില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നാല്പതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടുദിവസത്തിനിടയിലാണ് പകുതിയിലധികം കുട്ടികളും മരിച്ചത്. സോയാബീന്‍, ഉരുളക്കിഴങ്ങ്, ചോറ് എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.
നെല്‍കൃഷിക്കും, ഗോതമ്പ് കൃഷിക്കും ഉപയോഗിക്കുന്ന കീടനാശിനിയാണ് ഭക്ഷണ സാമ്പിളുകളില്‍ ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയതായി ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ചികിത്സയില്‍ കഴിയുന്ന മറ്റു കുട്ടികളുടേയും, പാചകക്കാരന്റേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha