Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യ സ്‌നേഹം അവസാനം വരേയും… തനിക്ക് സുരക്ഷയൊരുക്കി വാഹനത്തില്‍ ഒരേ നില്‍പ്പ് നിന്ന സൈനികനോട് കലാം ക്ഷമ ചോദിച്ചു; യുവ സൈനികന് പറയാനുള്ളത്

29 JULY 2015 08:33 AM IST
മലയാളി വാര്‍ത്ത.

മനുഷ്യ സ്‌നേഹം അവസാനം വരേയും കാത്തു സൂക്ഷിച്ചതിന്റെ ഒടുവിലത്ത ഉദാഹരണമായി മാറി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഷില്ലോംഗ് സംന്ദര്‍ശനവും.അബ്ദുള്‍ കലാമിന്റെ സന്തത സഹചാരിയായിരുന്ന അംഗരക്ഷകന്‍ ശ്രിജന്‍ പാല്‍ അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ഷില്ലോങ്ങിലേക്കുള്ള തന്റെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ടരമണിക്കൂറോളം പൈലറ്റ് വാഹനത്തില്‍ ആയുധവുമേന്തി ഒരേനില്‍പ്പു നിന്ന യുവസൈനികനോട് യാത്രയ്‌ക്കൊടുവില്‍ കലാം ക്ഷമ ചോദിച്ചു.
താങ്ക് യു ബഡ്ഡീ... ക്ഷീണിച്ചോ? ഭക്ഷണമെന്തെങ്കിലും നല്‍കട്ടേ? സുദീര്‍ഘയാത്രയില്‍ വാഹനത്തില്‍ ഒരേനില്‍പില്‍ എനിക്കു സുരക്ഷയൊരുക്കേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നു. ഹസ്തദാനം ചെയ്ത് നിറഞ്ഞമനസോടെയുള്ള നിഷ്‌കളങ്കമായ ചോദ്യത്തില്‍ അമ്പരന്ന് ഉത്തരംമുട്ടിയ അവസ്ഥയിലായിരുന്നു യുവസൈനികന്‍. സര്‍, താങ്കള്‍ക്കായി ആറുമണിക്കൂര്‍ വേണമെങ്കിലും നില്‍ക്കാന്‍ ഞാന്‍ തയാറാണ്.
ഏഴോളം കാറുകളുടെ അകമ്പടിയിലായിരുന്നു ഷില്ലോംഗിലേക്കുള്ള കലാമിന്റെ യാത്ര. രണ്ടാമത്തെ കാറിലായിരുന്നു കലാമും ശ്രിജനും. തൊട്ടുമുന്നിലെ തുറന്ന ജിപ്‌സിയില്‍ എഴുന്നേറ്റുനിന്ന് ചുറ്റുപാടും വീക്ഷിച്ച് ജാഗരൂകനായ സൈനികന്റെ അവസ്ഥ കലാമിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. അതു ജോലിയല്ല ഒരുതരം ശിക്ഷയാണെന്നു പ്രതികരിച്ച കലാം സൈനികനോട് ഇരിക്കാന്‍ വയര്‍ലസില്‍ നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഡ്യൂട്ടിയുടെ ഭാഗമാണെന്നും സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്ക് അവര്‍ തയാറാകില്ലെന്നു കലാമിനെ ബോധ്യപ്പെടുത്താനും താന്‍ ഏറെ പണിപ്പെട്ടെന്ന് ശ്രിജന്‍ പറയുന്നു.
അതിനുശേഷമാണ് യാത്രയ്‌ക്കൊടുവില്‍ സൈനികനുമായുള്ള കൂടിക്കാഴ്ചയൊരുക്കാന്‍ ആവശ്യപ്പെട്ടത്. രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യവും എളിമയും സഹജീവിസ്‌നേഹവും വിസ്മരിക്കാന്‍ തയാറായിരുന്നില്ലെന്നതിന് ഉദാഹരണംകൂടിയായി ഈ സംഭവം. അവസാന നാളുകളില്‍ കലാമിന്റെ സഹായിയും ഉപദേശകനും പുസ്തകമെഴുത്തില്‍ കൂട്ടാളിയുമൊക്കെയായിരുന്നു ശ്രിജന്‍പാല്‍. പ്രത്യേകതകളൊന്നുമില്ലാത്ത മറ്റേതൊരു ദിനത്തിനും സമാനമായിരുന്നു ശ്രിജന്‍ പാലിന് തിങ്കളാഴ്ചയും. കലാമിനൊപ്പം ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്ക് അതുകൊണ്ടുതന്നെ പതിവു തയാറെടുപ്പുകള്‍ മാത്രം. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് വിമാനം കയറിയപ്പോള്‍ അത് കലാമിനൊപ്പമുള്ള അവസാനയാത്രയാകുമെന്ന് ശ്രീജന്‍ സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല.
മണ്‍സൂണ്‍ കാലാവസ്ഥയില്‍ വിമാനയാത്ര ഭയപ്പെട്ടിരുന്ന തന്നെ പതിവുപോലെ കളിയാക്കി ഇനി പേടിക്കേണ്ടെന്നു പറഞ്ഞ കലാമിന്റെ വാക്കുകള്‍ ശ്രീജന്‍ പാലിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. വിമാനയാത്രയ്ക്കു ശേഷം ഐ.ഐ.എമ്മിലേക്കുള്ള രണ്ടരമണിക്കൂര്‍ കാര്‍യാത്രയിലായിരുന്നു സുരക്ഷാഭടന്റെ നില്‍പ്പ് കലാമിനെ വിഷമിപ്പിച്ചത്.
കാര്‍ യാത്രയ്ക്കിടയ്ക്ക് പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച് കലാം ദുഃഖം പങ്കുവച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ സംഭാഷണത്തിനു വിഷയമായി. വികസനോന്മുഖ രാഷ്ട്രീയത്തിലൂന്നിയുള്ള ക്രിയാത്മക സെഷനുകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നുണ്ടാകുമെന്ന ചോദ്യവും ഇടയ്ക്ക് അദ്ദേഹം ഉന്നയിച്ചു. സൃഷ്ടിപരവും സക്രിയവുമായ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിനു മൂന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രബന്ധാവതരണത്തിനുശേഷം ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രതീക്ഷിത അസൈന്‍മെന്റ് നല്‍കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അതിനൊരുത്തരം നല്‍കാന്‍ തനിക്കു കഴിയാത്ത സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം ചോദിക്കുന്നതിലെ സാംഗത്യമെന്താണെന്നായിരുന്നു അടുത്ത ചോദ്യം.
ഷില്ലോങ്ങിലിറങ്ങി സൈനികനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അല്‍പസമയം വിശ്രമിച്ച് കൃത്യസമയത്തു തന്നെ കലാം ഐ.ഐ.എമ്മിലേക്കു യാത്രയായി. വിദ്യാര്‍ഥികളെ കാത്തിരിപ്പിക്കരുതെന്നു പലകുറി ആവര്‍ത്തിച്ച തത്വം ഊട്ടിയുറപ്പിച്ച്. പ്രബന്ധാവതരണത്തിനുമുമ്പ് ഇരുണ്ടനിറത്തിലുള്ള കലാമിന്റെ സ്യൂട്ടില്‍ മൈക്ക് ഘടിപ്പിക്കുമ്പോള്‍ ശ്രിജനോടുള്ള കലാമിന്റെ സ്‌നേഹാന്വേഷണം വീണ്ടും രസികാ... സുഖമായിരിക്കുന്നോ? പുഞ്ചിരിച്ചുകൊണ്ട് യെസ് എന്നു മറുപടി പറയുമ്പോള്‍ അതു യാത്രാമൊഴിയാകുമെന്ന് ശ്രീജന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രബന്ധാവതരണം തുടങ്ങി രണ്ടുമിനിട്ട് പിന്നിട്ടപ്പോള്‍ കലാം പെട്ടെന്ന് നിര്‍ത്തി. പിന്നീട് അദ്ദേഹം കുഴഞ്ഞുവീഴുന്നതാണു കണ്ടതെന്നും ശ്രിജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (6 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (6 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (7 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (8 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (8 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends