സോണിയയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറിക്ക് അനുകൂലമായ സി.ബി.ഐ റിപ്പോര്‍ട്ട് കോടതി തള്ളി
വിന്‍സെന്റ് ജോര്‍ജിന് അനുകൂലമായി സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു തെളിവില്ലെന്നും കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയാണ് വിന്‍സെന്റ് ജോര്‍ജ്. 2001ലാണ് ജോര്‍ജിനെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 1990നു ശേഷം ജോര്‍ജിന്റെ സ്വത്തിലുണ്ടായ വന്‍ വര്‍ധനവാണ് കേസിന് അടിസ്ഥാനം. കേരളമുള്‍പ്പെടെ പല സ്ഥലങ്ങളിലായി കോടിക്കണക്കിന് രീപയുടെ സ്വത്തുക്കളാണ് വിന്‍സെന്റ് ജോര്‍ജിന് ഉള്ളത്.
https://www.facebook.com/Malayalivartha