സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ ലോ കമ്മീഷന് ഒരുങ്ങുന്നു
സര്‍ക്കാരുകള്‍ പൊതുപണം ചെലവിട്ട് വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ ലോ കമ്മീഷന് ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ലോ കമ്മീഷന് ആരാഞ്ഞിട്ടുണ്ട്. തെരെഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ലോ കമ്മീഷന് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്.
ഭരണത്തിലിരിക്കുന്നവരുടെ തിളക്കം കൂട്ടാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പരസ്യം നല്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. ഈ മാസം മുപ്പത്തൊന്നിനകം തീരുമാനം അറിയിക്കണമെന്നും ലോ കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ 650 കോടിയാണ് പരസ്യങ്ങള്‍ക്കായി യു.പി.എ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. അതേസമയം എല്ലാ സംഭാവനകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണം എന്ന നിര്‍ദേശം തെരെഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ നല്‍കിയേക്കും.
https://www.facebook.com/Malayalivartha