മഅദനിക്ക് ജാമ്യം നല്‍കരുത്; 57 കേസുകളില്‍ പ്രതി-കര്‍ണാടക സര്‍ക്കാര്‍
സര്‍ക്കാര്‍ മാറിയിട്ടും മഅദനിക്ക് രക്ഷയില്ല. കര്‍ണാടക ഹൈക്കോടതിയില്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അഭിഭാഷകന് ശക്തമായി എതിര്‍ത്തു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും, തീവ്രവാദബന്ധമുള്ളതായും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. മഅദനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും 57 കേസുകളില്‍ മഅദനി പ്രതിയാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി.
2008 ജൂലൈ 25ന് ബാംഗ്ലൂരിലെ വിവിധയിടങ്ങളില്‍ ഉണ്ടായ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് മഅദനിയെ കര്‍ണാടക സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്.2010ലാണ് മഅദനിയെ കേരളത്തിലെത്തി കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha