ആന്ധ്രയെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ചു
ആന്ധ്രയെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചു. ഒരു കോണ്‍ഗ്രസ് എം.എല്‍.എയും രണ്ട് വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രതിനിധികളുമാണു രാജിവച്ചത്. തെലുങ്കാന മേഖലയ്ക്കു പുറത്തുള്ളവരാണ് രാജിവച്ച മൂന്നുപേരും. കഡപ്പ കമലാപുരം മണ്ഡലത്തിലെ പ്രതിനിധി ജി.വീരശൈവ റെഡ്ഡിയാണ് രാജിവെച്ച കോണ്ഗ്രസ്സുകാരന്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഓംഗോളിലെ വൈ.എസ്.ആര് പ്രതിനിധി ബെലിനേനി ശ്രീനിവാസ റെഡ്ഡി, അനന്തപൂരിലെ പ്രതിനിധി ഗുരുനാഥ് റെഡ്ഡി എന്നിവരാണ് തെലുങ്കാന സംസ്ഥാനരൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനു രാജി സമര്‍പ്പിച്ചത്.
തെലുങ്കാന പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള തീരുമാനമെടുക്കാനിരിക്കെയാണ് എം.എല്‍.എമാരുടെ രാജി.
https://www.facebook.com/Malayalivartha