Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ജ്യോതിബസുവിന്‌ സംഭവിച്ചത്‌ ചെന്നിത്തലയ്‌ക്കും സംഭവിക്കുമോ?

27 JULY 2013 12:04 AM IST
മലയാളി വാര്‍ത്ത.

പണ്ട്‌ ജ്യോതിബസുവിന്‌ സംഭവിച്ചത്‌ ഇപ്പോള്‍ ചെന്നിത്തലയ്‌ക്കും സംഭവിക്കുമോ എന്ന സംശയത്തിലാണ്‌ രാഷ്‌ട്രീയകുതുകികള്‍. മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ച മുറുകവേ ചെന്നിത്തല മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന നിലപാട്‌ ഐ ഗ്രൂപ്പ്‌ കര്‍ശനമാക്കുന്നു.

ജ്യോതിബസുവിന്‌ സംഭവിച്ച ചരിത്രപരമായ മണ്ടത്തരം തനിക്കും വന്നു ചേരുമോ എന്ന സംശയം ചെന്നിത്തലയ്‌ക്കുമുണ്ട്‌. പ്രതിച്ഛായ മോശമായ മന്ത്രിസഭയില്‍ എന്തിന്‌ ചേരണം എന്നാണ്‌ ഐ ഗ്രൂപ്പ്‌ ചോദിക്കുന്നത്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ചെന്നിത്തലയെ കൂടി വഞ്ചിയില്‍ കയറി തോല്‍വിയുടെ ഉത്തരവാദിത്വം ചാര്‍ത്തിയെടുക്കുവാനുള്ള ഉമ്മന്‍ചാണ്ടിയുടെ അടവാണ്‌ ഇതെന്നും ഐ ഗ്രൂപ്പ്‌ പറയുന്നു.

ചെന്നിത്തല മന്ത്രിസഭയില്‍ വന്നേക്കുമെന്ന്‌ ഭയന്ന്‌ ആഭ്യന്തരവകുപ്പ്‌ തിരുവഞ്ചൂരിന്‌ കൈമാറിയ ഉമ്മന്‍ചാണ്ടിയെ വിശ്വസിക്കരുതെന്നാണ്‌ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ചെന്നിത്തലക്ക്‌ നല്‍കുന്ന ഉപദേശം. ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ വന്നാല്‍ എങ്ങനെ പ്രതിച്ഛായ നന്നാക്കുമെന്നാണ്‌ കെ. മുരളീധരനും സുധാകരനും ഉള്‍പ്പെട്ട നേതാക്കള്‍ ചോദിക്കുന്നത്‌. അതേസമയം ഹൈക്കമാന്റ്‌ ആവശ്യപ്പെട്ടാല്‍ ചെന്നിത്തലയ്‌ക്ക്‌ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടി വരും.

തിരുവഞ്ചൂരും കരുക്കള്‍ നീക്കി കഴിഞ്ഞു. ആന്റണിയെ ഉപയോഗിച്ച്‌ സ്ഥാനം ഭദ്രമാക്കാനാണ്‌ തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്‌. സോളാറിലും ചന്ദ്രശേഖരന്‍ വധത്തിലും നിഷ്‌പ്രയാസം അന്വേഷണം നടത്താന്‍ കഴിഞ്ഞത്‌ തിരുവഞ്ചൂരിന്റെ നേട്ടമാണെന്ന്‌ എ വിഭാഗം ഫ്രാക്ഷന്‍ പറയുന്നു. ചെന്നിത്തല കസേരയിലെത്തിയാല്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു.
പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന മട്ടിലുള്ള ഉമ്മന്‍ചാണ്ടിയുടെ ശൈലിക്ക്‌ നിന്നു കൊടുക്കരുതെന്ന ഉപദേശം ചെന്നിത്തല സ്വീകരിക്കാനാണ്‌ സാധ്യത. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി കസേരയില്‍ നോട്ടമിടാം എന്നാണ്‌ ചെന്നിത്തലയ്‌ക്ക്‌ ലഭിക്കുന്ന ഉപദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (8 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (11 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends