ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി?
അഭിപ്രായ സര്‍വേയില്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സി.എന്‍.എന്‍-ഐ.ബി.എന്‍ ഉം ദ ഹിന്ദു ദിനപത്രവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മോഡി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയാണ് തൊട്ടു പിന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം ആളുകള്‍ മോഡിയെ പിന്തുണച്ചപ്പോള്‍ 12 ശതമാനം പേരാണ് രാഹുലിനെ പിന്തുണച്ചിട്ടുള്ളത്. എന്നാല്‍ 39 ശതമാനം ആളുകള്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ആറു ശതമാനം പേര് മന്മോഹന് സിംഗിനേയും 2 ശതമാനം പേര് എല്‍.കെ അദ്വാനിയേയും പിന്തുണച്ചു.
https://www.facebook.com/Malayalivartha