ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം... ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി
ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് 21കാരിയായ യുവതി.മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.
ഗുണ സ്വദേശിയായ 22കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് പുറത്ത് പോകുന്ന സമയത്ത് ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്.
https://www.facebook.com/Malayalivartha