മക്ക അപകടം: വിവരങ്ങള്‍ അറിയുവാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി

മക്ക അപകടത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംവിധാനം ഒരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നമ്പറുകളാണു വിവരങ്ങള്‍ നല്‍കുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. 00966125458000, 00966125496000 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ ഹജ്ജിനു പോയിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്തവ് വികാസ് സ്വരൂപ് അറിയിച്ചു. സൗദിയില്‍ നിന്നുള്ളവര്‍ക്കു പ്രാദേശികമായി വിവരങ്ങള്‍ അറിയുന്നതിനായി 8002477786 എന്ന നമ്പറില്‍ വിളിക്കുവാനുള്ള സൗകര്യവും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























