പണികിട്ടി! രാഹുൽ ഗാന്ധി അടവ് മോദിയുടെ അടുത്ത് വേണ്ട

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യ്തു. പ്രധാന മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. മാത്രമല്ല എംപിമാരെ അടക്കം വലിച്ചിഴച്ചായിരുന്നു അസ്റ്റ്. പോലീസും എംപിമാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായിരുന്നു.
അതേസമയം ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം മുൻകൂട്ടിക്കണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ ഡൽഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ ജന്തര്‍ മന്തര്‍ ഒഴികെയുള്ള ന്യൂഡല്‍ഹി ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെയാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം.
https://www.facebook.com/Malayalivartha