പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. ബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല.
നിലവില്‍ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) .
പാന്‍ പ്രവര്‍ത്തന രഹിതമാകുന്ന കാലയളവില്‍ ആദായ നികുതി റീഫണ്ട്, റീഫണ്ടിനുള്ള പലിശ തുടങ്ങിയവ ലഭ്യമാകുകയില്ല. കൂടിയ നിരക്കില്‍ ആദായ നികുതി പിടിക്കുകയും ചെയ്യുന്നതാണ്.
അസാം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും 80 വയസിനു മുകളിലുള്ളവര്‍ക്കും വിദേശികള്‍ക്കും ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല. ഇവര്‍ക്ക് രണ്ട് രേഖകളും സ്വമേധയാ ലിങ്ക് ചെയ്യാവുന്നതാണ്.
"
https://www.facebook.com/Malayalivartha