ബി.എം.ടി.സി, കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക്... ജീവനക്കാര്‍ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

ബി.എം.ടി.സി, കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ജീവനക്കാര്‍ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍, കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ നിരാഹാര സമരം ആരംഭിച്ചത്. അതേസമയം, തിങ്കളാഴ്ച ലേബര്‍ കമീഷണറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ശനിയാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതരുമായും ചര്‍ച്ച നടത്തുമെന്നും അതിലും തീരുമാനമായില്ലെങ്കില്‍ ആഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോവുമെന്നും അവര്‍ അറിയിച്ചു.
ആഗസ്റ്റ് അഞ്ചിന് രാവിലെ ആറു മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ കര്‍ണാടകയിലെ നാല് പൊതു ഗതാഗത കോര്‍പറേഷനുകളായ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ് ആര്‍.ടി.സി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി (എന്‍.ഡബ്ല്യു.കെ ആര്‍.ടി.സി), കല്യാണ്‍ കര്‍ണാടക ആര്‍.ടി.സി (കെ.കെ.ആര്‍.ടി.സി), ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്പാര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) എന്നിവയിലെ തൊഴിലാളികളും ജീവനക്കാരും സംയുക്തമായി പങ്കെടുക്കും.
തടഞ്ഞുവെച്ച 38 മാസത്തെ ശമ്പളം നല്‍കുക, 2024 മുതലുള്ള ശമ്പള പരിഷ്‌കരണം, സ്റ്റാഫ് അലവന്‍സ് വര്‍ധിപ്പിക്കുക, മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
"
https://www.facebook.com/Malayalivartha