സുരക്ഷിതമായ അതിർത്തി, പ്രതിരോധ മേഖലയിൽ വമ്പൻ മാറ്റങ്ങൾ , തീവ്രവാദത്തെ നിയന്ത്രിക്കൽ ; മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രതിരോധ രംഗത്തെ സുപ്രധാന മാറ്റങ്ങൾ ഇതാണ്

മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രതിരോധ രംഗത്തെ സുപ്രധാന മാറ്റങ്ങളെ കുറിച്ച് പറയാതിരിക്കാനാകില്ല. സുരക്ഷിതമായ അതിർത്തി, പ്രതിരോധ മേഖലയിൽ വമ്പൻ മാറ്റങ്ങൾ , തീവ്രവാദത്തെ നിയന്ത്രിക്കൽ അങ്ങനെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സേനയുടെ ആധുനികവൽക്കരണം , ആധുനിക ആയുധങ്ങൾ, പുനർനിർമ്മാണം, എന്നിവയെല്ലാം ഉണ്ടായി. മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾക്കിടയിൽ പ്രതിരോധ മേഖലയിൽ ഉണ്ടായ ചില സുപ്രധന നീക്കങ്ങൾ പരിശോധിക്കാം.
സർജിക്കൽ സ്‌ട്രൈക്ക് രാജ്യത്തെ നടുക്കിയത് ആയിരുന്നു : ഉറി ആക്രമണം ഉണ്ടായതോടെ പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയായിരുന്നു. 2016 സെപ്റ്റംബർ 28-29 തീയതികളിൽ ആണ് ഇത് നടന്നത്. ഈ ഓപ്പറേഷൻ ലോകം മുഴുവനും ഇന്ത്യൻ സായുധ സേനയ്ക്ക് വലിയ രീതിയിൽ ഉള്ള മതിപ്പ് വർധിപ്പിച്ചു.
തീവ്രവാദത്തോട് ഒരു രീതിയിലും വിട്ടു വീഴ്ചയില്ല എന്നാവർത്തിച്ച് പറയുകയായിരുന്നു ഇന്ത്യ. അതിർത്തികളിൽ നിയമലംഘനം നടത്തിയാൽ പാകിസ്താന് മറുപടി ഇന്ത്യൻ സൈന്യം നൽകുമെന്നുള്ള സന്ദേശവും സർജിക്കൽ സ്‌ട്രൈക്കിലൂടെ നൽകി. 2019 ഫെബ്രുവരി 14-ആം തീയതി പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) തീവ്രവാദ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു.
ശക്തമായ തിരിച്ചടി ഇന്ത്യ നൽകി . ഫെബ്രുവരി 26-ആം തീയതി ജെയ്‌ഷെ ഇഎമ്മിന്റെ ഏറ്റവും വലിയ തീവ്രവാദഹ് ക്യാമ്പിൽ ബാലാകോട്ടിൽ ചെന്ന് ഇന്ത്യൻ സൈന്യം തിരിച്ചടി കൊടുക്കുകയായിരുന്നു. ഇന്ത്യയുടെ രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലിയായ ദേശീയ യുദ്ധ സ്മാരകം സമർപ്പിച്ചത് ശ്രദ്ധേയമായ കാര്യമാണ്.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്കുള്ള ആദരാഞ്ജലിയായി നിർമ്മിച്ചതാണ് ഈ യുദ്ധസ്മാരകം. സ്വതന്ത്ര ഇന്ത്യയിലെ 26,000 രക്തസാക്ഷികൾക്കുള്ളതാണ് ഈ സ്മാരകം. ത്യാഗചക്രത്തിൽ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ ചടങ്ങുകൾ ഉണ്ടാകും. സംയുക്ത സൈനിക മേധാവി എന്നത് ഒരു ചരിത്രപരമായ ചുവടുവെപ്പായി മാറി .
കരസേനയുടെ മൂന്ന് പ്രദേശങ്ങളും തമ്മിൽ ഏകോപനം ഉണ്ടാകണം . സൈന്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ അരങ്ങേറി, ഈ തീരുമാനത്തോടെ, സൈന്യത്തിന്റെ എല്ലാ മേഖലകളിലും ഏകോപനം ശക്തമായിരുന്നു അടിയന്തര സാഹചര്യത്തിൽ സ്‌പെയർ പാർട്‌സും വെടിമരുന്നും വാങ്ങാനുള്ള അധികാരവും സൈന്യത്തിന് നൽകി.
കരസേനയിലെ സ്ത്രീ ശാക്തീകരണമുണ്ടായി : 557 വനിതാ ഉദ്യോഗസ്ഥർക്ക് കരസേനയിൽ സ്ഥിരം കമ്മീഷൻ കിട്ടി. ആർമിയുടെ മിലിട്ടറി പോലീസ് കോർപ്‌സിൽ ആദ്യമായി 83 വനിതാ ജവാൻമാരെ നിയമിക്കുകയും ചെയ്തു . അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി . 2019 റിപ്പബ്ലിക് ദിന പരേഡിൽ ആർമി സർവീസ് കോർപ്സിനെനയിച്ചുകൊണ്ട് ക്യാപ്റ്റൻ ഭാവന കസ്തൂരി നിർണായക നേട്ടം കൈവരിച്ചു.
https://www.facebook.com/Malayalivartha

























