Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

കോണ്‍ഗ്രസ്സിന്റെ വിശാല പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി;ഇര തേടുന്ന ചെന്നായക്കൂട്ടത്തെപ്പോലെയെന്ന് ആക്ഷേപം,കോണ്‍ഗ്രസ് നീക്കം ബിജെപിയില്‍ ഭീതി പടര്‍ത്തുന്നു,ബിജെപി നേതാക്കള്‍ തുടരെ തുടരെ രംഗത്ത്,കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ കളിയാകെ മാറുന്നു

25 JUNE 2023 09:31 PM IST
മലയാളി വാര്‍ത്ത

ഇര തേടുന്ന ചെന്നായക്കൂട്ടത്തെപ്പോലെ. കോണ്‍ഗ്രസ്സിന്റെ വിശാല പ്രതിപക്ഷ നീക്കത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ അടച്ചാക്ഷേപിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് നീക്ക ബിജെപി ഭയപ്പെട്ട് തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ് ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവുമാണെന്നും സ്മൃതി ആരോപിച്ചു.

മോദി സര്‍ക്കാര്‍ ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതിയുടെ പരാമര്‍ശം. ഇന്‍ഡോറില്‍ നിന്നുള്ള പ്രമുഖ സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ''ചെന്നായ്ക്കള്‍ കൂട്ടത്തോടെയാണ് ഇര തേടുകയെന്നാണ് പറയുന്നത്. പട്‌നയില്‍ ഇതുപോലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഒത്തുകൂടല്‍ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം മോദിയല്ല, ജനങ്ങളും രാജ്യത്തിന്റെ ഖജനാവുമാണ്. എപ്പോഴൊക്കെ ഒരാള്‍ ഖജനാവില്‍ ദുഷിച്ച കണ്ണ് പതിച്ചോ, എനിക്കറിയാം, അത് ആ വീട്ടിലെ സ്ത്രീയെ അറിയിച്ചാല്‍ മതി. ശത്രു തനിയെ പിന്മാറിക്കോളും''സ്മൃതി പറഞ്ഞു. ബിജെപിയെ തോല്‍പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നു പ്രഖ്യാപിച്ച്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ് അടക്കമുള്ള 14 കക്ഷികള്‍ വെള്ളിയാഴ്ച പട്‌നയില്‍ യോഗം ചേര്‍ന്നു തീരുമാനിച്ചത്. ഐക്യനീക്കങ്ങള്‍ക്കു രൂപം നല്‍കാന്‍ ജൂലൈ 10നോ 12നോ ഹിമാചലിലെ ഷിംലയില്‍ വീണ്ടും യോഗം ചേരും.

ഇതിനിടെ പട്‌നയില്‍ വിശാല പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടിക്കു പിന്നാലെ 'അയഞ്ഞ്' ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹൃദയവിശാലത കാണിക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. 'വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട' തുറക്കുന്നുവെന്ന രാഹുലിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു പരാമര്‍ശം. ''വെറുപ്പിന്റെ ഈ വിപണിയില്‍, സ്‌നേഹത്തിന്റെ കട തുറന്നുവയ്ക്കുകയാണു നാം ചെയ്യുന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സര്‍, ഇവിടെ വെറുപ്പിന്റെ വിപണിയുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ താങ്കളോടു സ്‌നേഹം ചോദിക്കുമ്പോള്‍, കയ്യിലില്ലെന്നു പറയുകയാണ്. അപ്പോള്‍ നിങ്ങളുടെ 'സ്‌നേഹത്തിന്റെ കടയെ'പ്പറ്റി ചോദ്യങ്ങളുയരും മുതിര്‍ന്ന എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭൂതകാലത്തു പരസ്പരം നടത്തിയ പരാമര്‍ശങ്ങള്‍ മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു മുന്നോട്ടു പോകണമെന്നും സൗരഭ് നിര്‍ദേശിച്ചു. ''സംസ്ഥാനങ്ങളില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നുണ്ട്. ഈ വൈരുധ്യങ്ങള്‍ക്കിടയിലും നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ സാധിച്ചിരിക്കുന്നു. പ്രാദേശിക എതിരാളികള്‍ക്ക് ഉള്‍പ്പെടെ മറ്റു പാ!ര്‍ട്ടികള്‍ക്കായി സീറ്റുകള്‍ വിട്ടുനല്‍കുന്നത് വേദനാജനകമാണ്. അതിനു ഹൃദയവിശാലത ആവശ്യമാണ്. സൗരഭ് കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ്, വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറന്നുവയ്ക്കുകയാണു നാം ചെയ്യുന്നത് എന്നു രാഹുല്‍ പറഞ്ഞത്. ബിജെപിക്കെതിരായുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസ്താവനയായി അതു മാറി. കഴിഞ്ഞ ദിവസം പട്‌നയിലെ പ്രതിപക്ഷയോഗത്തില്‍ കോണ്‍ഗ്രസിനെ ഉന്നമിട്ടുള്ള നീക്കത്തില്‍ എഎപി ഒറ്റപ്പെട്ടിരുന്നു. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെ പാര്‍ലമെന്റില്‍ നേരിടാന്‍ എല്ലാ പ്രതിപക്ഷകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തിനെത്തിയത്. എല്ലാ കക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്നും പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് വരുമ്പോള്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം കേജ്‌രിവാളിനെ ചൊടിപ്പിച്ചു. എന്നാല്‍, യോഗത്തില്‍ ഒറ്റപ്പെട്ടെന്നു കണ്ടതോടെ വാര്‍ത്താസമ്മേളനത്തിനു നില്‍ക്കാതെ കേജ്‌രിവാളും സംഘവും മടങ്ങി. പിന്നാലെ, കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറക്കമില്ലാതെ ISRO  (7 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (14 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (29 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (31 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (32 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (38 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (47 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (59 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

Malayali Vartha Recommends