കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്...ഡല്‍ഹിയിലെ ജി20 യോഗ വേദിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മന്ത്രിസഭ ചേരുക

കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇന്നത്തെ യോഗം. ദില്ലിയിലെ ജി20 യോഗ വേദിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു.
ജൂലൈ പകുതിയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ചേരുകയാണ്. നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുനസംഘടന വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ നേതൃത്വം ചര്‍ച്ച ചെയ്തുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ . പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉള്‍പ്പെടെ പാര്‍ട്ടിയിലും അഴിച്ചുപ്പണിയുണ്ടാകും. എന്നാല്‍
കേന്ദ്രമന്ത്രിസഭാ വികസനത്തെ കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങളെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം. പ്രധാനമന്ത്രിയാണ് മന്ത്രിസഭയെ കുറിച്ച് തീരുമാനമെടുക്കുന്നത് .
https://www.facebook.com/Malayalivartha



























