വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് വീണ്ടും.... മണിപ്പുര്‍ വിഷയം ഉള്‍പ്പടെയുള്ള പ്രധാന ഹര്‍ജികള്‍ കോടതിക്ക് മുന്നിലെത്തും

വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് വീണ്ടും.... മണിപ്പുര്‍ വിഷയം ഉള്‍പ്പടെയുള്ള പ്രധാന ഹര്‍ജികള്‍ കോടതിക്ക് മുന്നിലെത്തും
42 ദിവസത്തെ വേനല്‍ അവധിക്ക് ശേഷമാണ് സുപ്രീം കോടതി ഇന്ന് തുറന്നത്.
അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഇന്നുമുതല്‍ സുപ്രീം കോടതി പരിസരങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും.
സുപ്രീം കോടതിയില്‍ ഡിജിറ്റല്‍ ആക്‌സസ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. എല്ലാ കോടതി മുറികള്‍, സമീപ പ്രദേശങ്ങള്‍, ബാര്‍ ലൈബ്രറികള്‍, ലേഡീസ് ബാര്‍ റൂം, ബാര്‍ ലോഞ്ച് എന്നിവയുള്‍പ്പെടെ മറ്റിടങ്ങളിലേക്കും സൗജന്യ ഇന്റര്‍നെറ്റ് പ്രവേശനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. മേയ് 22ന് ആണ് കോടതി വേനലവധിക്കായി അടച്ചത്. എന്നാല്‍ വേനല്‍ക്കാലത്ത് വിവിധ അവധിക്കാല ബെഞ്ചുകള്‍ 2,000 കേസുകള്‍ കേള്‍ക്കുകയും 700ല്‍ അധികം കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























